Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയനാട് ചുരത്തിൽ റോഡ്​​ ഇടിഞ്ഞു: ഗതാഗതത്തിനു കർശന നിയന്ത്രണം

text_fields
bookmark_border
വയനാട് ചുരത്തിൽ റോഡ്​​ ഇടിഞ്ഞു: ഗതാഗതത്തിനു കർശന നിയന്ത്രണം
cancel

വൈത്തിരി: വയനാട് ചുരത്തിൽ ഒൻപതാം വളവിനു താഴെ തകരപ്പാടിക്കടുത്ത്​ റോഡ് നവീകരണത്തിനിടെ വശം ഇടിഞ്ഞു. വെള്ളിയാഴ്ച വൈകീട്ട്​ ഏഴുമണിയോടെയാണ് സംഭവം.

ഇതേ തുടർന്ന് ചുരത്തിലൂടെ പോകുന്ന വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് റോഡിന്‍റെ വശത്തെ പണി നടക്കുന്നതിനിടെ ഗർത്തം രൂപപ്പെടുകയായിരുന്നു. ഇതോടെ ഒരു ഭാഗം ഇടിഞ്ഞു.

രാത്രി പത്തു മണിക്ക് ശേഷം യാത്രാനുമതിയുള്ള വലിയ വാഹനങ്ങൾ ചുരത്തിന്‍റെ ഇരുവശത്തുമായി പാർക്ക് ചെയ്തിരിക്കുകയാണ്. ദേശീയ പാത ഉദ്യോഗസ്ഥരും അടിവാരം പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും സ്ഥലത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Road collapses in Wayanad pass
Next Story