ആർ.എസ്.എസ് നേതാവിനുനേർക്ക് പൊലീസ് അതിക്രമം നടത്തിയെന്ന് ആരോപിച്ച് റോഡ് ഉപരോധിച്ചു
text_fieldsപന്തളം: കുളനടയിൽ ആർ.എസ്.എസ് ജില്ല വ്യവസ്ഥ പ്രമുഖ് പി.ജി. ബിനുവിന് നേരെ പൊലീസ് അതിക്രമം നടത്തിയെന്നാരോപിച്ച് സ്ഥലത്ത് സംഘർഷാവസ്ഥ. സംഘ്പരിവർ പ്രവർത്തകർ എം.സി റോഡ് ഉപരോധിച്ചു.
തിങ്കളാഴ്ച രാത്രി 8:30 യോടെ കുളനട ജങ്ഷനിൽ ആയിരുന്നു സംഭവം. മുഖ്യമന്ത്രി പിണറായി വിജയൻ എം.സി റോഡിലൂടെ കടന്നുപോകുന്നതിനു മുമ്പ് കുളനടയിൽ നിൽക്കുകയായിരുന്ന ആർ.എസ്.എസ് ജില്ലാ വ്യവസ്ഥ പ്രമുഖ് പി.ജി. ബിനുവിനെ കൊടുമൺ എസ്.എച്ച്.ഒ ശ്രീലാൽ ചന്ദ്രശേഖരൻ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു എന്നാണ് ആരോപണം.
പൊലീസ് ജാതി പറഞ്ഞ് പ്രവർത്തകരോട് തട്ടിക്കയറിയതായും അവർ ആരോപിച്ചു. സംഭവം അറിഞ്ഞ് അടൂർ ഡി.വൈ.എസ്.പി പ്രദീപ്കുമാറിന്‍റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘം സ്ഥലത്തെത്തി. മുഖ്യമന്ത്രി ഇരവിപേരൂരിലെ ചടങ്ങ് പൂർത്തീകരിച്ച് എം.സി റോഡിലൂടെ തിരികെ തിരുവനന്തപുരത്തേക്ക് പോവുകയും ചെയ്തു.
സംഭവം അറിഞ്ഞെത്തിയ സംഘ്പരിവാർ പ്രവർത്തകർ മുഖ്യമന്ത്രി കടന്നുപോയശേഷം എം.സി റോഡിൽ വാഹന ഗതാഗതം തടസ്സപ്പെടുത്തി. പലതവണ ചർച്ച നടത്തിയെങ്കിലും പ്രതിഷേധക്കാർ പിന്മാറിയില്ല. പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ച് സംഘ്പരിവാർ പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

