Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതാമരശ്ശേരി ചുരത്തിൽ...

താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി; മണിക്കൂറുകൾ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
thamarassery-churam1.jpg
cancel

വൈത്തിരി: വയനാട് ചുരത്തിൽ ഏഴാംവളവിൽ ചരക്കുലോറി ആക്സിലൊടിഞ്ഞ്​ കേടായതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗതം തടസ ്സപ്പെട്ടു. തിങ്കളാഴ്ച പുലർച്ച മൂന്നോടെയാണ് കർണാടകയിലെ ബെല്ലാരിയിൽനിന്ന്​ കോഴിക്കോട്ടേക്ക് സിമൻറ്​ കയറ്റി പോകുകയായിരുന്ന ലോറി വളവിൽവെച്ച്​ കേടായത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഏഴുമണിവരെ പൂർണമായും തടസ്സപ്പെട്ടു.

രാത്രിയാത്രക്കാരായ നൂറുകണക്കിനാളുകൾ ചുരത്തിൽ കുടുങ്ങി. എസ്.ഐ രാജു, ട്രാഫിക് എസ്.ഐ രാജൻ എന്നിവരുടെ നേതൃത്വത്തിൽ താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് തടസ്സം ഭാഗികമായി നീക്കിയത്. തുടർന്ന് ഒരുഭാഗത്തുകൂടി വാഹനങ്ങൾ കടത്തിവിട്ടു. ഉച്ചക്ക് 12ഓടെയാണ് ഗതാഗതം പൂർണമായും പുനഃസ്ഥാപിച്ചത്. കിലോമീറ്റർ നീളത്തിൽ വാഹനങ്ങളുടെ നിരയുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thamarasseryRoad BlockThamaraserry churam
News Summary - road block in thamarassery churam-kerala news
Next Story