Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് ബാരിക്കേഡ്​...

പൊലീസ് ബാരിക്കേഡ്​ മാറ്റിയില്ല; രോഗിയുമായെത്തിയ ആംബുലൻസ് വഴിതിരിച്ചുവിട്ടു

text_fields
bookmark_border
പൊലീസ് ബാരിക്കേഡ്​ മാറ്റിയില്ല; രോഗിയുമായെത്തിയ ആംബുലൻസ് വഴിതിരിച്ചുവിട്ടു
cancel

പ​റ​വൂ​ർ: കോ​ൺ​ഗ്ര​സ്​ ന​ട​ത്തി​യ പൊ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചി​ന്‍റെ ഭാ​ഗ​മാ​യി ബാ​രി​ക്കേ​ഡ്​ വെ​ച്ച് വ​ഴി​ത​ട​ഞ്ഞ​തി​നെ​ത്തു​ട​ർ​ന്ന്, രോ​ഗി​യു​മാ​യി എ​ത്തി​യ ആം​ബു​ല​ൻ​സ് പൊ​ലീ​സ് ത​ന്നെ വ​ഴി​തി​രി​ച്ചു​വി​ട്ടു. പ​റ​വൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം എ​ൽ.​ഐ.​സി ഓ​ഫി​സി​ന് മു​ന്നി​ലാ​ണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബാ​രി​ക്കേ​ഡ്​ സ്ഥാ​പി​ച്ച് പൊ​ലീ​സ് വ​ഴി ത​ട​ഞ്ഞ​ത്.

ന​ഗ​ര​ത്തി​ൽ രാ​വി​ലെ 9.30 മു​ത​ൽ 12.30വ​രെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഉ​ണ്ടാ​കു​മെ​ന്ന് പൊ​ലീ​സ് അ​റി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ്ര​ധാ​ന റോ​ഡി​ൽ ത​ട​സ്സം പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഇ​ത് ജ​ന​​ങ്ങ​ളെ ഏ​റെ പ്ര​യാ​സ​ത്തി​ലാ​ക്കി. മാ​ർ​ച്ച് ആ​രം​ഭി​ക്കു​ന്ന​തി​നു​മു​മ്പ്​ 11ഓ​ടെ​യാ​ണ് ആം​ബു​ല​ൻ​സ് എ​ത്തി​യ​ത്. ബാ​രി​ക്കേ​ഡ്​ മാ​റ്റാ​ൻ പൊ​ലീ​സ് ത​യാ​റാ​യി​ല്ല. ആം​ബു​ല​ൻ​സ് സി​വി​ൽ സ്റ്റേ​ഷ​ന്‍റെ പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തെ റോ​ഡി​ലൂ​ടെ കോ​ർ​ട്ട് റോ​ഡി​ലേ​ക്ക് തി​രി​ച്ചു​വി​ട്ടു. വ​ഴി​തെ​റ്റി​യ ആം​ബു​ല​ൻ​സ് വീ​ണ്ടും ബാ​രി​ക്കേ​ഡി​ന​ടു​ത്ത് എ​ത്തി​യ​പ്പോ​ൾ വീ​ണ്ടും പൊ​ലീ​സ് വ​ഴി​തി​രി​ച്ചു​വി​ട്ടു.

വി​ദേ​ശ​ത്തു​നി​ന്ന്​ എ​ത്തി​യ രോ​ഗി​യു​മാ​യി ആം​ബു​ല​ൻ​സ്​ ക​ണ്ണൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. പൊ​ലീ​സ്​ ന​ട​പ​ടി വി​മ​ർ​ശ​ന​ത്തി​ന് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:barricadekerala Police
News Summary - road block by Police with barricade
Next Story