Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറോഡും നടപ്പാതയും...

റോഡും നടപ്പാതയും പ്രതിഷേധസ്ഥലമല്ല -ഹൈകോടതി

text_fields
bookmark_border
binoy viswam
cancel
camera_alt

തി​രു​വ​ന​ന്ത​പു​ര​ത്ത്​ വ​ഴി ത​ട​സ്സ​പ്പെ​ടു​ത്തി പ​ന്ത​ൽ​കെ​ട്ടി സ​മ​രം ന​ട​ത്തി​യ കേ​സി​ൽ ​ഹൈ​കോ​ട​തി​യി​ൽ ഹാ​ജ​രാ​യ സി.​പി.​ഐ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വ​വും മു​തി​ർ​ന്ന നേ​താ​വ്​ പ​ന്ന്യ​ൻ ര​വീ​ന്ദ്ര​നും കോ​ട​തി​യി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്​ വ​രു​ന്നു

കൊ​ച്ചി: റോ​ഡും ന​ട​പ്പാ​ത​യും പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള ഇ​ട​മ​ല്ലെ​ന്നും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തേ​ണ്ട​ത്​ മ​നു​ഷ്യ​രു​ടെ വ​ഴി​യ​ട​ച്ച​ല്ലെ​ന്നും​ ഹൈ​കോ​ട​തി. ന​ട​പ്പാ​ത​ക​ൾ പ്ര​തി​ഷേ​ധ വേ​ദി​ക​ളാ​കു​മ്പോ​ൾ ബു​ദ്ധി​മു​ട്ടി​ലാ​കു​ന്ന​ത് കാ​ൽ​ന​ട​ക്കാ​രാ​ണ്. കാ​ഴ്ച​ശ​ക്തി​യി​ല്ലാ​ത്ത​വ​ര​ട​ക്കം ന​ട​പ്പാ​ത​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന​ത്​ ഓ​ർ​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ അ​നി​ൽ കെ. ​ന​രേ​ന്ദ്ര​ൻ, എ​സ്. മു​ര​ളി കൃ​ഷ്ണ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ വ്യ​ക്ത​മാ​ക്കി. ഗ​താ​ഗ​ത​ത​ട​സ്സ​മു​ണ്ടാ​ക്കി പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളും പ​രി​പാ​ടി​ക​ളും ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ഹ​ര​ജി​യി​ൽ സി.​പി.​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ്​ വി​ശ്വം എം.​പി​യ​ട​ക്കം രാ​ഷ്​​ട്രീ​യ​ക്കാ​രും പൊ​ലീ​സ്​ ഉ​​ദ്യോ​ഗ​സ്ഥ​രും നേ​രി​ട്ട്​ ഹാ​ജ​രാ​യ​പ്പോ​ഴാ​ണ് ​ഡി​വി​ഷ​ൻ ബെ​ഞ്ചി​​ന്‍റെ നി​രീ​ക്ഷ​ണം.

വ​ഞ്ചി​യൂ​രി​ൽ റോ​ഡ്​ ത​ട​സ്സ​പ്പെ​ടു​ത്തി ന​ട​ന്ന സി.​പി.​എം പാ​ള​യം ഏ​രി​യ സ​മ്മേ​ള​നം, ജോ​യ​ന്റ് കൗ​ൺ​സി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് ധ​ർ​ണ, ബാ​ല​രാ​മ​പു​രം ജ്വാ​ല വ​നി​ത ജ​ങ്​​ഷ​ൻ പ​രി​പാ​ടി, കോ​ൺ​ഗ്ര​സി​ന്റെ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ധ​ർ​ണ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ നേ​താ​ക്ക​ളും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രും കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്.

കേ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി, സം​സ്ഥാ​ന പൊ​ലീ​സ് മേ​ധാ​വി എ​ന്നി​വ​രെ നേ​ര​ത്തേ​ത​ന്നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. സി.​പി.​എം തൃ​ശൂ​ർ ജി​ല്ല സ​മ്മേ​ള​നം ന​ട​ക്കു​ന്ന​തി​നാ​ൽ തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന് സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നെ​യും ഒ​ഴി​വാ​ക്കി. അ​തേ​സ​മ​യം, ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ നാ​ലി​ന്​ ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചാ​ണ്​ ഇ​ള​വ്​ അ​നു​വ​ദി​ച്ച​ത്. ചി​ല പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ സം​ഭ​വ​ങ്ങ​ളി​ൽ ക്ഷ​മാ​പ​ണം ന​ട​ത്തി സ​ത്യ​വാ​ങ്​​മൂ​ലം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ വെ​റും ക്ഷ​മാ​പ​ണം പോ​രെ​ന്ന് ഡി​വി​ഷ​ൻ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കോ​ട​തി​യി​ൽ എ​ത്തി​യി​രു​ന്ന നേ​താ​ക്ക​ൾ കേ​സി​ൽ വീ​ണ്ടും നേ​രി​ട്ട് ഹാ​ജ​രാ​കു​ന്ന​തി​ൽ​നി​ന്ന്​ ​ഇ​ള​വു​തേ​ടി ന​ൽ​കി​യ അ​​പേ​ക്ഷ അ​നു​വ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High court
News Summary - Road and footpath are not places to protest - HC
Next Story