റോഡ് ടു ഡെത്ത്; കേരളത്തിൽ ദിവസം നൂറു റോഡപകടങ്ങൾ, ശരാശരി 11 മരണം
text_fieldsകൽപറ്റ: റോഡ് നിയമങ്ങളെക്കുറിച്ചും സുരക്ഷ നടപടികളെക്കുറിച്ചും കൃത്യമായ ബോധവത്കരണം കിട്ടിയിട്ടും നാടൊട്ടുക്കും കാമറകൾ വെച്ചിട്ടും കേരളത്തിൽ റോഡപകടങ്ങൾ വർധിച്ചുവരുന്നു. 2023ൽ കേരളത്തിൽ 48,141 റോഡപകടങ്ങളാണ് സംഭവിച്ചത്. കഴിഞ്ഞ എട്ടുവർഷവുമായി താരതമ്യം ചെയ്യുമ്പോർ 2023ൽ കൂടുതലാണെന്ന് പൊലീസിന്റെ കണക്കുകളിൽ വ്യക്തമാകുന്നു. 2021ൽ 33296 കേസുകളാണെങ്കിൽ 2022ൽ 43910 ആയി ഉയർന്നു. 2023ൽ മുൻ വർഷത്തെ അപേക്ഷിച്ച് 4,231 അപകടങ്ങളുടെ വർധനയാണ് ഉണ്ടായിട്ടുള്ളത്.
റോഡിലെ തെറ്റുകളിൽനിന്ന് നാം ഒന്നും പഠിക്കുന്നില്ലെന്നതാണ് ഓരോ വർഷവും വർധിക്കുന്ന അപകടങ്ങൾ നൽകുന്ന സൂചന. പ്രതിദിനം നൂറോളം റോഡപകടങ്ങൾ നടക്കുമ്പോൾ ശരാശരി 11ഓളം പേർ നിത്യവും മരണപ്പെടുന്നുവെന്നാണ് കണക്ക്. 2022ൽ അപകടത്തിൽ 4317 പേരുടെ ജീവൻ റോഡിൽ പൊലിഞ്ഞു. കഴിഞ്ഞ വർഷം 4010 പേർക്കാണ് ജീവൻ നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

