Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Feb 2018 3:19 AM IST Updated On
date_range 4 Aug 2018 9:49 AM ISTവൈത്തിരിയിൽ ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് ഒരു മരണം
text_fieldsbookmark_border
വൈത്തിരി: വയനാട് വൈത്തിരിയിലെ പന്ത്രണ്ടാം പാലത്തിനടുത്തു വെച്ച് ബൈക്കും ഗുഡ്‌സ് ഓട്ടോയും കൂട്ടിയിടിച്ച് പൊഴുതന പെരുന്തട്ട സ്വദേശിയായ യുവാവ് മരണപ്പെട്ടു. പെരുങ്കോട മുഹമ്മദിെൻറ മകൻ മുസ്തഫ (33 )യാണ് മരിച്ചത്. ഗുഡ്‌സ് ഓട്ടോ ഡ്രൈവർ സുഗന്ധഗിരി സ്വദേശി ഉണികൃഷ്ണനെ(29 ) പരിക്കുകളോടെ വൈത്തിരി താലൂക്ക് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നു വൈകുന്നേരമായിരുന്നു സംഭവം. ബൈക്കിൽ നിന്നും തെറിച്ചു വീണ മുസ്തഫയെ വൈത്തിരി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ബിയ്യ ആണ് മാതാവ് ഭാര്യ നജ്‌ല, സഹോദരങ്ങൾ ബഷീർ മിസ്ബാഹി, നൗഫൽ അഹ്‌സനി,സഫിയ, സക്കീന , സിറാജുന്നിസ. രണ്ടു വയസ്സുള്ള ഒരു കുട്ടിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
