Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചെങ്ങന്നൂരിൽ അധ്യാപകൻ...

ചെങ്ങന്നൂരിൽ അധ്യാപകൻ ഓട്ടോയിടിച്ച് മരിച്ചു

text_fields
bookmark_border
death-omankkuttan
cancel

ചെങ്ങന്നൂർ: റോഡ് മുറിച്ചുകടക്കവെ അമിത വേഗതയിലെത്തിയ ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ അധ്യാപകൻ മരിച്ചു. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഗവ. ഹയർസെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകൻ പത്തനംതിട്ട കൊടുമൺ ഇടത്തിട്ടയിൽ കൊച് ചുതുണ്ടിയിൽ വീട്ടിൽ എൻ. ഓമനക്കുട്ടൻ (43) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് നാലിന് സ്കൂളിൽ നിന്ന്​ പരിക്ഷ കഴിഞ്ഞിറങ്ങിയ ഓമനക്കുട്ടൻ സീബ്രാലൈനിലൂടെ എം.സി റോഡ്​ മുറിച്ചുകടക്കുമ്പോൾ അമിത വേഗതയിലെത്തിയ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ആദ്യം മുളക്കുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്​ തിരുവല്ല മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ച ഓമനക്കുട്ടൻ ശനിയാഴ്ച ഉച്ചക്കാണ് മരിച്ചത്​.

ഞായറാഴ്​ച രാവിലെ 11ന് മൃതദേഹം സ്കൂളിൽ പൊതുദർശനത്തിനു വെക്കും. സംസ്​കാരം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathroad accidentkerala newsmalayalam newsteacher diedChengannur Accident
News Summary - road accident; teacher died in chengannur -kerala news
Next Story