Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപഴനിക്കടുത്ത്​...

പഴനിക്കടുത്ത്​ വാഹനാപകടം; ബന്ധുക്കളായ ഏഴ്​ കോട്ടയം സ്വദേശികൾ മരിച്ചു

text_fields
bookmark_border
പഴനിക്കടുത്ത്​ വാഹനാപകടം; ബന്ധുക്കളായ ഏഴ്​ കോട്ടയം സ്വദേശികൾ മരിച്ചു
cancel

മുണ്ടക്കയം (കോട്ടയം):  പഴനി തീർഥാടനത്തിന്​ പുറപ്പെട്ട എട്ടംഗസംഘം സഞ്ചരിച്ച വാൻ ലോറിയുമായി കൂട്ടിയിടിച്ച്​ ബന്ധുക്കളായ ഏഴുപേർ മരിച്ചു. ഒപ്പമുണ്ടായിരുന്ന പന്ത്രണ്ടുകാരൻ അതീവ ഗുരുതരാവസ്ഥയിൽ. ചൊവ്വാഴ്ച രാത്രി 11.30ഓടെ പഴനിക്കടുത്ത്​ ആയംകുടിയിലായിരുന്നു നാടിനെ നടുക്കിയ ദുരന്തം. മുണ്ടക്കയം കോരുത്തോട് അമ്പലം ഭാഗത്ത് പാറയില്‍ പി.ആര്‍. ശശിധരന്‍ (64), ഭാര്യ വിജയമ്മ (60), മകന്‍ ജിനുവി​​​െൻറ മകന്‍ അഭിജിത് (13), ശശിധര​​​െൻറ സഹോദരി തുണ്ടത്തില്‍ ലേഖ (50), ഭര്‍ത്താവ് സുരേഷ് (54), മകന്‍ മനു  (27) ശശിധര​​​െൻറ മാതൃസഹോദരിയുടെ മകളും നിരപ്പേല്‍ ബാബുവി​​​െൻറ ഭാര്യയുമായ സജിനി ബാബു (52) എന്നിവരാണ് മരിച്ചത്. ജിനുവി​​​െൻറ മകന്‍ ആദിത്യനാണ്​ (12) ഗുരുതര പരിക്ക്​​. ആദിത്യൻ മധുര സർക്കാർ ആശുപത്രിയിൽ വ​​െൻറിലേറ്ററിലാണ്. സുരേഷി​​​െൻറ കുടുംബത്തിൽ മകൾ മാത്രമാണ്​ ഇനി അവശേഷിക്കുന്നത്​.

തിങ്കളാഴ്ച ​വൈകീട്ട്​ മൂന്നോടെയാണ്​ മൂന്ന്​ കുടുംബങ്ങളിലായുള്ള എട്ടംഗ സംഘം പഴനി ക്ഷേത്രത്തില്‍ തൊഴാനായി കോരുത്തോട്ടില്‍നിന്ന്​ ഒമ്​നി വാനില്‍ പുറപ്പെട്ടത്​. സുരേഷി​േൻറതായിരുന്നു​ വാന്‍. നിയ​​ന്ത്രണം വിട്ട വാൻ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നെന്നാണ്​ പൊലീസ്​ പറയുന്നത്​. വണ്ടി​ ഓടിച്ചിരുന്ന മനു ഉറങ്ങിപ്പോയതാണ്​ അപകടത്തിന്​ കാരണമായതെന്ന്​ പറയുന്നു. തമിഴ്‌നാട് പൊലീസും നാട്ടുകാരും ചേര്‍ന്ന്​ രക്ഷാപ്രവര്‍ത്തനം നടത്തി. വാൻ വെട്ടിപ്പൊളിച്ചാണ്​ അപകടത്തിൽപെട്ടവ​െ​ര പുറത്തെടുത്തത്​.നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. മറ്റു രണ്ടുപേര്‍ പഴനി, ദിണ്ഡിക്കൽ ആശുപത്രിയിലെത്തിയ ശേഷവും. ബുധനാഴ്ച രാവിലെ എ​േട്ടാടെയായിരുന്നു സജിനി ബാബുവി​​​െൻറ മരണം.

മൃതദേഹങ്ങൾ പോസ്​റ്റ്​മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക്​ വിട്ടുനല്‍കി. രാത്രി വൈകി മുണ്ടക്കയം മെഡിക്കല്‍ ട്രസ്​റ്റ്​ ആശുപത്രിയില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച അഭിജിത്ത് കോരുത്തോട് സി.കെ.എം എച്ച്​.എസ്.എസിലെ ഒമ്പതാം ക്ലാസ്​ വിദ്യാർഥിയാണ്​. അഭിജിത്തി​​​െൻറ മാതാവ് മായ. മനുവി​​​െൻറ സഹോദരി: മഞ്​ജു. കാഞ്ഞിരപ്പള്ളി ഹോണ്ട മോ​േട്ടാഴ്​സിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ശശിധരന്‍. അലുമിനിയം ഫാബ്രിക്കേഷൻ ജോലിക്കാരനായിരുന്നു സുരേഷ്​. മൃതദേഹങ്ങൾ വ്യാഴാഴ്​ച രാവിലെ എട്ടുമുതല്‍ കോരുത്തോട് സി. കേശവന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനുവെക്കും. തുടര്‍ന്ന്​ 11ഒാടെ അതത്​ വീട്ടുവളപ്പുകളിൽ സംസ്‌കരിക്കും.

കണ്ണീരൊഴുക്കി കോരുത്തോട്​
കോരുത്തോട്: ഹൃദയം നുറുങ്ങുന്ന വാർത്തയിലേക്കാണ്​ കോരുത്തോട് ഗ്രാമം ബുധനാഴ്​ച കൺതുറന്നത്​. ഒരേ കുടുംബത്തിലെ ഏഴുപേരുടെ വിയോഗം നാടിനെ​ കണ്ണീരണിയിച്ചു. കിഴക്കന്‍ മലയോര മേഖല ഇതാദ്യമാണ് ഇത്ര വലിയ അപകടത്തിന്​ സാക്ഷിയാകുന്നത്. കോരുത്തോടി​​​െൻറ നിറസാന്നിധ്യമായിരുന്നവരാണ് നഷ്​ടപ്പെട്ടവർ. ഇവരുടെ ​വേർപാട്​ പലർക്കും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല. അലുമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരുന്നവരാണ് മരിച്ച പാറയില്‍ ശശിധരന്‍, സഹോദരീഭര്‍ത്താവ് തുണ്ടത്തില്‍ സുരേഷ്, സുരേഷി​​​െൻറ മകന്‍ മനു എന്നിവര്‍. സുരേഷ് കോരുത്തോട് ടൗണില്‍ ഇതി​​​െൻറ സ്ഥാപനവും നടത്തുന്നുണ്ട്. ജോലിയുമായി ബന്ധപ്പെട്ടും അല്ലാതെയും ഇവർ നാട്ടിൽ സജീവമായിരുന്നു. പരിക്കേറ്റ്​ അതി ഗുരുതരാവസ്ഥയിൽ മധുരയിലെ ആശുപത്രിയിൽ കഴിയുന്ന ആദിത്യനെ തിരിച്ചുകിട്ടണമേയെന്ന പ്രാർഥനയിലാണ്​ ഇപ്പോൾ ഇൗ മലയോര​ഗ്രാമം.

അപകടവിവരം കോരുത്തോട്ടിലേക്ക്​ എത്തുന്നത്​ ചൊവ്വാഴ്​ച അർധരാത്രിയോടെയാണ്​. വാൻ ഒാടിച്ച മനുവിനെ മുണ്ടക്കയത്ത്​ ഫോ​േട്ടാസ്​റ്റാറ്റ്​ കട നടത്തുന്ന രഞ്​ജിത്​ ഫോണിൽ വിളിച്ചിരുന്നു. സുഹൃത്തുകൂടിയായ മനുവിനെ രഞ്​ജിത് അലുമിനിയം ഫാബ്രിക്കേഷൻ ജോലി ഏൽപിച്ചിരുന്നു. ഇത്​ എന്ന്​ തുടങ്ങുമെന്ന്​ അറിയാനായിരുന്നു വിളിച്ചത്​. അപകടത്തിനുശേഷം അവിടത്തെ നാട്ടുകാർ മനുവി​​​െൻറ ഫോണിലേക്ക്​ അവസാനം വന്ന നമ്പറിലേക്ക്​ വിളിച്ച്​ അപകടവിവരം അറിയിക്കുകയായിരുന്നു. ആദ്യം വിശ്വസിക്കാൻ കഴിയാതിരുന്ന രഞ്​ജിത്​ മനഃസാന്നിധ്യം വീണ്ടെടുത്ത്​ കോരുത്തോട്​ സ്​കൂളിലെ അധ്യാപകനായ ബിനുമോനെ  അറിയിച്ചു. തുടർന്ന്​ ബിനു ബന്ധുക്കൾക്ക്​ വിവരം കൈമാറി. പിന്നീട്​ വലിയൊരുസംഘം അപകടസ്ഥലത്തേക്ക്​ തിരിച്ചു. പിന്നീടാണ്​ അപകടത്തി​​​െൻറ വ്യാപ്​തി നാടിന്​ വ്യക്തമായത്​. 

തേടുന്നതാരെ, ഇൗറൻമിഴികളേ
കോരുത്തോട്: നാട്​ വിങ്ങിപ്പൊട്ടു​േമ്പാഴും ഒന്നുമറിയാതെ പ്രസാദവുമായെത്തുന്ന മക്കളെയും മരുമക്കളെയും കൊച്ചുമക്കളെയും കാത്തിരിക്കുകയാണ്​ കമലാക്ഷിയമ്മ (85).  പഴനി അപകടത്തില്‍ മരിച്ച പാറയില്‍ ശശിധരന്‍, തുണ്ടത്തില്‍ ലേഖ എന്നിവരുടെ മാതാവായ പാറയില്‍ കമലാക്ഷിയമ്മ രാത്രി വൈകിയും മക്കളുടെ വേര്‍പാടറിയാതെ കാത്തിരിക്കുകയാണ്​. മക്കളും മരുമക്കളും കൊച്ചുമക്കളുമടങ്ങുന്ന സംഘം പഴനി ക്ഷേത്രത്തിലേക്ക്​ പുറപ്പെട്ടപ്പോൾ യാത്രയാക്കാൻ മുന്നിൽ  നിന്നത്​ കമലാക്ഷിയമ്മയായിരുന്നു. അവർ കൊണ്ടുവരുന്ന പ്രസാദത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോഴും ഇൗ അമ്മ​.​ 

ഇളയ മകന്‍ ദാസനൊപ്പമായിരുന്നു കമലാക്ഷിയമ്മ കഴിഞ്ഞത്​. ദുരന്തം അറിഞ്ഞതോടെ ദാസന്‍ സംഭവസ്ഥലത്തേക്കുതിരിച്ചു. ഇതോടെ കമലാക്ഷിയമ്മയെ ബന്ധുവീട്ടിലേക്കുമാറ്റി. അപ്പോഴൊന്നും ദുരന്തവും മരണവും കമലാക്ഷിയമ്മ  അറിഞ്ഞിരുന്നില്ല. മക്കളെത്തും, പ്രസാദം കിട്ടും എന്ന പ്രതീക്ഷയിൽ തന്നെയാണ്​ ഈ  85കാരി. ശശിധര​​​െൻറ ഭാര്യ വിജയമ്മ, ഇവരുടെ കൊച്ചുമകന്‍ അഭിജിത്, കമലാക്ഷിയമ്മയുടെ മകള്‍ ലേഖ, ലേഖയുടെ ഭർത്താവ്​ സുരേഷ്, കൊച്ചുമകന്‍ മനു, ബന്ധു സജിനി എന്നിവരാണ് അപകടത്തില്‍ മരിച്ചത്‌. കമലാക്ഷിയമ്മയെ കാണു​േമ്പാൾ കണ്ണീർ അടക്കി നിർത്തുകയായിരുന്നു നാട്​.


ചലനമറ്റ്​ തുണ്ടത്തില്‍ വീട്​​
കോരുത്തോട്:  പഴനി തീർഥയാത്രക്കിടെ ബന്ധുക്കളായ ഏഴംഗസംഘത്തെ മരണം തട്ടിയെടുത്തപ്പോൾ, അന്തിയുറങ്ങാന്‍ ആളില്ലാതെ അനാഥമായി തുണ്ടത്തില്‍ വീട്​.  അപകടത്തിൽ ഇൗ വീട്ടിലെ മൂന്നുപേരും മരണപ്പെട്ടു. അവശേഷിക്കുന്നത്​ ഒരാൾ മാത്രം. തുണ്ടത്തില്‍ സുരേഷ്​, ഭാര്യ ലേഖ, മകന്‍ മനു എന്നിവരാണ് മരിച്ചത്. സുരേഷ്-ലേഖ ദമ്പതികളുടെ മകൾ മഞ്​ജു മാത്രമാണ് ഇനി അവശേഷിക്കുന്നത്​​. മഞ്ജുവിനെ വിവാഹം കഴിച്ചയച്ചിരിക്കുന്നത്​ തമിഴ്‌നാട്ടിലെ കുംഭകോണത്താണ്. രണ്ടാഴ്​ച മുമ്പുവരെ മഞ്​ജു നാട്ടിലുണ്ടായിരുന്നു. പിന്നീട്​ ഭർത്താവെത്തി കുംഭകോണത്തേക്ക്​ കൊണ്ടുപോവുകയായിരുന്നു. അതുകൊണ്ട് പഴനി യാത്രയിൽ മഞ്​ജ​ു ഉൾപ്പെട്ടില്ല. 

പഴനി യാത്രക്കിടെ മകളെയും കുടുംബത്തെയും കാണാമെന്ന ആഗ്രഹത്തോടെയാണ് സുരേഷും സംഘവും പോയത്. എന്നാല്‍, അത്​ അവര്‍ക്ക്​ യാഥാർഥ്യമാക്കാനായില്ല. അപകടത്തിൽ​െപട്ട വാൻ സ​ുരേഷി​േൻറതാണ്​. സ്ഥിരമായി ഇവർ ​പഴനിയിൽ തീർഥയാത്ര പോയിരുന്നു. അപകടവിവരം അറിഞ്ഞ്് സുരേഷി​​​െൻറ സഹോദരന്‍ പ്രസാദ് കോരുത്തോട്ടിലെ വീട്ടിലെത്തിയെങ്കിലും തുറന്ന്​ അകത്തുകയറാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. മരണവാര്‍ത്തയറിഞ്ഞെത്തിയ​ ബന്ധുക്കൾക്കും നാട്ടുകാർക്കും വീട്ടുമുറ്റത്ത്​ നില്‍ക്കേണ്ടിവന്നു. പിന്നീട് പ്രസാദ് വീടി​​​െൻറ പൂട്ടുതകര്‍ത്ത് അകത്തുകയറുകയായിരുന്നു. വീടി​​​െൻറ വാതില്‍ തുറന്ന്​ കയറിയ പ്രസാദ് ജ്യേഷ്​ഠൻ, ജ്യേഷ്​ഠത്തി, മകൻ എന്നിവരില്ലാത്ത വേദനയില്‍ വിതുമ്പി. കഴിഞ്ഞദിവസം വരെ നാട്ടിൽ സജീവമായിരുന്ന സുരേഷും കുടുംബവും ഇല്ലായെന്നത് വിശ്വസിക്കാന്‍ കഴിയാതെ അയല്‍വാസികള്‍ പൊട്ടിക്കരഞ്ഞു. 


ഇനി വരില്ല മനുവും സുരേഷും ഹൈടെക് ക്ലാസ് മുറി നിർമാണം പൂർത്തീകരിക്കാൻ
കോരുത്തോട് സ്‌കൂളി​​​െൻറ ഹൈടെക് ക്ലാസ് മുറികളുടെ ഏറ്റെടുത്ത നിർമാണജോലി പൂർത്തിയാക്കാൻ  ഇനി മനുവും സുരേഷും ഇല്ല. കോരുത്തോട് സി. കേശവന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഹൈടെക് ക്ലാസ് മുറി നിര്‍മാണത്തി​​​െൻറ തിരക്കിലായിരുന്നു ഒരാഴ്ചയായി സുരേഷും മകന്‍ മനുവും. നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കല്‍ നടക്കുമ്പോഴാണ് പഴനി തീർഥാടനം വീട്ടില്‍ തീരുമാനിക്കുന്നത്. ഇതോടെ തൊട്ടടുത്ത ദിവസം തന്നെ സ്‌കൂളില്‍ എത്തി വിവരം പ്രധാനാധ്യാപിക വി.കെ. വിമലയെ അറിയിച്ചു. 

രണ്ടുദിവസം കഴിഞ്ഞ്​ നിര്‍മാണം പൂര്‍ത്തിയാക്കാമെന്നും മറ്റ്​ ഏതി​െനക്കാള്‍ ഹൈടെക് നമ്മുടെ സ്‌കൂളായിരിക്കുമെന്നും പറഞ്ഞാണ് ഇരുവരും  യാത്രയായത്. എന്നാല്‍, ബുധനാഴ്ച പുലര്‍ച്ച  മകളെ യാത്രയാക്കി കോട്ടയം റെയിൽവേ സ്‌റ്റേഷനില്‍നിന്ന്​ മടങ്ങിവരുമ്പോഴാണ് വിമല ടീച്ചര്‍ മരണവാര്‍ത്തയറിയുന്നത്. സഹ അധ്യാപകന്‍ ബിനുമോന്‍ ഫോണില്‍ വിവരം അറിയച്ചപ്പോള്‍ വിശ്വസിക്കാനായി​െല്ലന്നും ടീച്ചര്‍ പറയുന്നു.

ആ യാത്ര മടങ്ങിവരാത്തതായല്ലോ...
യാത്രപറഞ്ഞ്​ പഴനിക്ക്​ പുറപ്പെട്ട സഹോദരൻ ഇനിയി​​ല്ലെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ പ്രസാദ്​. അപകടത്തില്‍ മരിച്ച തുണ്ടത്തില്‍ സുരേഷ് പഴനി യാത്രയെക്കുറിച്ച്​ പറയാന്‍ സഹോദരൻ പ്രസാദി​​​െൻറ പ്ലാക്കപ്പടിയിലെ വീട്ടില്‍ നാലുദിവസം മുമ്പ് എത്തിയിരുന്നു. അത്​ അന്ത്യയാത്രയായതറിഞ്ഞ്​ വിങ്ങിപ്പൊട്ടുകയാണ്​ പ്രസാദ്. താനും കുടുംബവും പഴനി തീര്‍ഥാടനത്തിനു പോവുകയാ​െണന്നും കോരുത്തോട്ടിലെ വീട്ടലേക്ക്​ ശ്രദ്ധവേണമെന്നുമായിരുന്നു സുരേഷ് അനുജനോട് പറഞ്ഞത്. പഴനി യാത്ര കഴിഞ്ഞ്​ വന്നശേഷം കാര്യങ്ങള്‍ പറയാമെന്ന്​  അറിയിച്ചായിരുന്നു മടങ്ങിയത്. രണ്ടുദിവസം മുമ്പ് സുരേഷി​​​െൻറ മകന്‍ മനുവും വീട്ടിലെത്തിയിരുന്നതായി പ്രസാദ് പറഞ്ഞു. അവനും യാത്രയെക്കുറിച്ച്​ പറഞ്ഞു. എന്നാല്‍, അത്​ ദുരന്തയാത്രയാകുമെന്ന്​ കരുതിയിരുന്നില്ലെന്നുപറഞ്ഞ്​ വിങ്ങുന്ന പ്രസാദ്​ നാടിന്​ കണ്ണീരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamroad accidentkerala newspazhani accidentmalayalam newsseven dead
News Summary - Road accident in Pazhani : Six killed- Kerala news
Next Story