കോട്ടയത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
text_fieldsകോട്ടയം: കോട്ടയം കുറവിലങ്ങാട് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു. ഉള്ളാട്ടിൽപടി തമ്പി(68), ഭാര്യ വത്സല(65), തമ്പിയുടെ മകൻ ബിനോയിയുടെ ഭാര്യ പ്രഭ(46), ബിനോയിയുടെ മകൻ അർജുൻ പ്രവീൺ(19), പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.


വെള്ളിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. കോട്ടയത്ത് നിന്ന് പെരുമ്പാവൂരിലേക്ക് തടിയുമായി പോയ ലോറിയും കുറവിലങ്ങാട് ഭാഗത്ത് നിന്ന് ഏറ്റുമാനൂരിലേക്ക് വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ ലോറിക്കടിയിലേക്ക് പോയി. രക്ഷാപ്രവർത്തനം നടത്താൻ നാട്ടുകാർ ശ്രമിച്ചെങ്കിലും ആദ്യം ആരെയും പുറത്തിറക്കാൻ സാധിച്ചില്ല.
കടുത്തുരുത്തിയില്‍ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങള്‍ എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. അഞ്ചു പേരെയും ഉടന്‍ തന്നെ മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങള്‍ മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ എം.സി.റോഡില്‍ തുടര്‍ന്ന് അരമണിക്കൂറിലേറെ ഗതാഗതം സ്തംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
