Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹോദരങ്ങളുടെ ദാരുണ...

സഹോദരങ്ങളുടെ ദാരുണ അന്ത്യം: മാലിന്യവും വെള്ളക്കെട്ടും വിനയായി

text_fields
bookmark_border
സഹോദരങ്ങളുടെ ദാരുണ അന്ത്യം: മാലിന്യവും വെള്ളക്കെട്ടും വിനയായി
cancel

കു​ട്ട​നാ​ട്: എ​ട​ത്വാ​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച സ​ഹോ​ദ​ര​ങ്ങ​ളു​ടെ ദാ​രു​ണ അ​ന്ത്യ​ത്തി​ന് മാ​ലി​ന്യ​വും വെ​ള്ള​ക്കെ​ട്ടും വി​ന​യാ​യി. ത​ല​വ​ടി ന​ടു​വി​ലേ​മു​റി ത​ണ്ണൂ​വേ​ലി​ല്‍ സു​നി​ലി​​െൻറ​യും അ​ര്‍ച്ച​ന​യു​ടെ​യും മ​ക്ക​ളാ​യ മി​ഥു​ന്‍ എം. ​പ​ണി​ക്ക​രു​ടെ​യും (22), നി​മ​ല്‍ എം. ​പ​ണി​ക്ക​രു​ടെ​യും (15)  മ​ര​ണ​ത്തി​നാ​ണ് അ​റ​വ് മാ​ലി​ന്യ​വും വെ​ള്ള​ക്കെ​ട്ടും വി​ന​യാ​യ​ത്. അ​റ​വ് മാ​ലി​ന്യ​ങ്ങ​ള്‍ നി​ത്യേ​ന ത​ള്ളു​ന്ന വെ​ള്ള​ക്കെ​ട്ടി​ല്‍ കാ​ര്‍ താ​ഴ്ന്ന​താ​ണ് മ​ണി​ക്കൂ​റോ​ളം ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് ത​ട​സ്സം നേ​രി​ട്ട​ത്. 

അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ല്‍ കൈ​ത​മു​ക്ക് ജ​ങ്ഷ​നി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​മ്പ​ല​പ്പു​ഴ​യി​ലു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍നി​ന്ന് ത​ല​വ​ടി​യി​ലേ​ക്ക് സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​വ​രു​ടെ കാ​ര്‍ കൈ​ത​മു​ക്ക് ജ​ങ്​​ഷ​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ല്‍ ഇ​ടി​ച്ച് വെ​ള്ള​ക്കെ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വം ക​ണ്ടു​നി​ന്ന​വ​ര്‍ ഓ​ടി​യെ​ത്തി കാ​റി​ല്‍നി​ന്ന് ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല.

കൂ​ടു​ത​ല്‍ നാ​ട്ടു​കാ​രെ​ത്തി കാ​ര്‍ ക​യ​റു​കൊ​ണ്ട് കെ​ട്ടി ഉ​യ​ര്‍ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ക​യ​ര്‍ പൊ​ട്ടി​യ​തി​നാ​ല്‍ ഈ ​ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ട്ടു. അ​റ​വ് മാ​ലി​ന്യ​ങ്ങ​ള്‍ ത​ള്ളു​ന്ന വെ​ള്ള​ക്കെ​ട്ടി​ലെ  ചെ​ളി​യി​ല്‍ പൂ​ണ്ടു​പോ​യ​താ​ണ് സ​ഹോ​ദ​ര​ങ്ങ​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ വി​ന​യാ​യ​ത്. എ​ട​ത്വ പൊ​ലീ​സും ത​ക​ഴി​യി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍ഫോ​ഴ്‌​സും ചേ​ര്‍ന്ന് എ​ക്​​സ്​​ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ക​ര​​ക്കെ​ത്തി​ച്ച കാ​റി​​െൻറ മു​ക​ള്‍ ഭാ​ഗം വെ​ട്ടി​പ്പൊ​ളി​ച്ച​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്.  

റോ​ഡി​ലും അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തും ചാ​ക്കു​ക​ണ​ക്കി​ന് കോ​ഴി വേ​സ്​​റ്റ്​ കി​ട​ന്ന​ത് ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് ത​ട​സ്സം നേ​രി​ട്ട​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. അ​പ​ക​ട​ത്തെ തു​ട​ര്‍ന്ന് തി​രു​വ​ല്ല-​അ​മ്പ​ല​പ്പു​ഴ സം​സ്ഥാ​ന പാ​ത​യി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​വും ത​ട​സ്സ​പ്പെ​ട്ടു. റോ​ഡി​ല്‍ നി​ര​ന്ന മാ​ലി​ന്യം ക​ഴു​കി​ക്ക​ള​ഞ്ഞും കാ​റി​ടി​ച്ച മ​ര​ത്തി​​െൻറ ക​മ്പു​ക​ള്‍ വെ​ട്ടി​മാ​റ്റി​യു​മാ​ണ് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ച​ത്. ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് സി.​ഐ എ​സ്. ദ്വി​ജേ​ഷ്, എ​സ്.​ഐ സി​സി​ല്‍ ക്രി​സ്ത്യ​ന്‍ രാ​ജ്, ഫ​യ​ര്‍ഫോ​ഴ്‌​സ് ഓ​ഫി​സ​ര്‍ വി.​എ. സാ​ബു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentkerala news
News Summary - road accident killing of brothers
Next Story