You are here

ഉത്സവം കണ്ടു മടങ്ങിയ നാലു പേർ കാറിടിച്ചു മരിച്ചു

  • നിർത്താതെ പോയ കാർ കാവടി തിരക്കിൽ കുടുങ്ങി, യാത്രക്കാരെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു

08:40 AM
14/01/2020

വെ​ള്ളാ​ങ്ങ​ല്ലൂ​ർ(​തൃ​ശൂ​ർ): തു​മ്പൂ​ർ അ​യ്യ​പ്പ​ൻ കാ​വ് ഉ​ത്സ​വം ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ നാ​ലു​പേ​ർ അ​മി​ത വേ​ഗ​ത്തി​ൽ വ​ന്ന കാ​റി​ടി​ച്ച് മ​രി​ച്ചു. തു​മ്പൂ​ർ കൊ​റ്റ​നെ​ല്ലൂ​ർ പേ​രാ​മ്പി​ള്ളി ശ​ങ്ക​ര​​​െൻറ മ​ക​ൻ സു​ബ്ര​ൻ (54), മ​ക​ൾ പ്ര​ജി​ത (23), കൊ​റ്റ​ന​ല്ലൂ​ർ ക​ണ്ണ​ന്ത​റ ബാ​ബു (56), മ​ക​ൻ ബി​ബി​ൻ (29) എ​ന്നി​വ​ർ​ക്കാ​ണ്​ ദാ​രു​ണാ​ന്ത്യം. 

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ തു​മ്പൂ​ർ ജ​ങ്​​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. വെ​ള്ളാ​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​ർ ഇ​വ​രെ ഇ​ടി​ച്ചു തെ​റി​പ്പി​ച്ച്​ നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. ഉ​ത്സ​വാ​ഘോ​ഷ​ത്തി​​​െൻറ കാ​വ​ടി​ത്തി​ര​ക്കി​ൽ കു​ടു​ങ്ങി​യ കാ​ർ യാ​ത്ര​ക്കാ​രാ​യ നാ​ലു​പേ​രെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. ആ​ളൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത ഇ​വ​ർ​ക്കെ​തി​രെ മ​ന​പ്പൂ​ർ​വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​ക്ക്​ കേ​സെ​ടു​ത്തു.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റ നാ​ലു​പേ​രെ​യും ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും ചാ​ല​ക്കു​ടി​യി​ലെ​യും തൃ​ശൂ​രി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും എ​ത്തി​ച്ചെ​ങ്കി​ലും ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച​യോ​ടെ മ​രി​ച്ചു. ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യ സു​ബ്ര​നും ബാ​ബു​വും കൂ​ലി​പ്പ​ണി​ക്കാ​രാ​ണ്. സു​ബ്ര​​​െൻറ മ​ക​ൾ പ്ര​ജി​ത ഇ​രി​ങ്ങാ​ല​ക്കു​ട സ​​െൻറ് ജോ​സ​ഫ്സ് കോ​ള​ജി​ലെ മൂ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ബി​ബി​ൻ കൂ​ലി​പ്പ​ണി​ക്കൊ​പ്പം ഓ​ട്ടോ ഓ​ടി​ച്ചി​രു​ന്നു. 

സു​ബ്ര​​​െൻറ ഭാ​ര്യ ഉ​ഷ അ​ങ്ക​ണ​വാ​ടി ഹെ​ൽ​പ്പ​റാ​ണ്. മ​ക​ൻ പ്ര​ജി​ൻ ഐ.​ടി. പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി. ശോ​ഭ​ന​യാ​ണ് ബാ​ബു​വി​​​െൻറ ഭാ​ര്യ. മ​ക​ൾ: ബ​ബി​ത, മ​രു​മ​ക​ൻ: സു​മേ​ഷ്. ബാ​ബു​വി​​​െൻറ​യും മ​ക​ൻ ബി​ബി​​​െൻറ​യും മൃ​ത​ദേ​ഹം  മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ ഒ​റ്റ ചി​ത​യി​ൽ സം​സ്ക​രി​ച്ചു.

സു​ബ്ര​​​െൻറ​യും മ​ക​ൾ പ്ര​ജി​ത​യു​ടേ​യും മൃ​ത​ദേ​ഹം പോ​സ്​​റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം പു​ല്ലൂ​ർ സേ​ക്ര​ഡ് ഹാ​ർ​ട്ട് ആ​ശു​പ​ത്രി മോ​ർ​ച്ച​റി യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. വി​ദേ​ശ​ത്തു നി​ന്ന് സ​ഹോ​ദ​ര പു​ത്ര​ൻ എ​ത്തി​യ ശേ​ഷം  ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​കൊ​ര​ട്ടി വൈ​ദ്യു​തി ശ്​​മ​ശാ​ന​ത്തി​ൽ സം​സ്ക​രി​ക്കും.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​ലു​ണ്ടാ​യി​രു​ന്ന വ​ള്ളി​വ​ട്ടം സ്വ​ദേ​ശി​ക​ളാ​യ  മാ​ളി​യേ​ക്ക​ല്‍ വീ​ട്ടി​ല്‍ ആ​ഗ്​​ന​ൽ (21), ചാ​ണാ​ശേ​രി വീ​ട്ടി​ല്‍ ദ​യ​ലാ​ൽ (20), പൈ​ങ്ങോ​ട് സ്വ​ദേ​ശി​ക​ളാ​യ  വെ​ങ്ങാ​ശ്ശേ​രി വീ​ട്ടി​ല്‍ ജോ​ഫി​ൻ (20), എ​രു​മ​ക്കാ​ട്ടു​പ​റ​മ്പി​ല്‍  റോ​വി​ൻ (23)  എ​ന്നി​വ​രെ​യാ​ണ്  അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 

ഇ​വ​രെ ചാ​ല​ക്കു​ടി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ആ​ഗ്ന​ലാ​ണ് കാ​റോ​ടി​ച്ചി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.  ഇ​വ​ർ​ക്കൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന വ​ള്ളി​വ​ട്ടം മാ​ളി​യേ​ക്ക​ല്‍ വീ​ട്ടി​ല്‍ നി​നോ (20) പ​രി​​ക്കോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലാ​ണ്. ചി​കി​ത്സ​ക്കു​ശേ​ഷം ഇ​യാ​ളു​ടെ അ​റ​സ്​​റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.
 

Loading...
COMMENTS