Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുമ്പളത്ത് ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി സ്ത്രീ മരിച്ചു; ഭർത്താവിനും മകനും പരിക്ക്
text_fieldsbookmark_border
കുമ്പളം: ഇടപ്പള്ളി-അരൂർ ദേശീയപാതയിൽ കുമ്പളത്ത് റോഡരികിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ സ്ത്രീ മരിച്ചു. തിരുവല്ല സ്വദേശി രശ്മി (39) ആണ് മരിച്ചത്. ഭർത്താവ് പ്രമോദ് (41), മകൻ ആര്യൻ (15) എന്നിവർക്ക് പരിക്കേറ്റു. ഇവരെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവല്ലയിൽ ന്നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്നു ഇവരെന്നാണ് വിവരം. ഇന്ന് രാവിലെ 6.45 ഓടെ കുമ്പളം ടോൾ പ്ലാസയ്ക്ക് സമീപമാണ് അപകടം. നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കാർ വെട്ടിപ്പൊളിച്ചാണ് പരിക്കേറ്റവരെ പുറത്തെടുത്തത്.
അരൂർ ഭാഗത്ത് നിന്ന് വരുമ്പോൾ കുമ്പളം ജംഗ്ഷൻ കഴിഞ്ഞ ഉടനെയാണ് അപകടം നടന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാർ ഇടിച്ചുകയറി ഒരാൾ മരിച്ചിരുന്നു.
Next Story

