Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലത്തും കോഴിക്കോടും എറണാകുളത്തും വാഹനാപകടം: അഞ്ച് മരണം

text_fields
bookmark_border
കൊല്ലത്തും കോഴിക്കോടും എറണാകുളത്തും വാഹനാപകടം: അഞ്ച് മരണം
cancel

കോഴിക്കോട്: ക്രിസ്മസ് പുലരിയിൽ സംസ്ഥാനത്ത് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ അപകടത്തിൽ അഞ്ച് മരണം. കൊല്ലം കുണ്ടറ പെരുമ്പുഴ സൊസൈറ്റിമുക്കില്‍ കാര്‍ മരത്തിലിടിച്ച് രണ്ട് പേർ മരിച്ചു. ജോബിന്‍ ഡിക്രൂസ്, ആഗ്നല്‍ സ്റ്റീഫന്‍ എന്നിവരാണ് മരിച്ചത്.

കോഴിക്കോട് കൊയിലാണ്ടി കാട്ടിലപീടികയിൽ ബൈക്കും സ്‌കൂട്ടറും കൂട്ടി ഇടിച്ച് രണ്ടു യുവാക്കൾ മരിച്ചു. വടകര കുര്യാടി സ്വദേശികളായ അശ്വിൻ, ദീക്ഷിത് എന്നിവരാണ് മരിച്ചത്. ഇരുവരും 18,19 വയസുകാരാണ്. പുതിയാപ്പ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാവിലെ നാലു മണിയോടെ ആയിരുന്നു അപകടം.

അങ്കമാലി മോണിങ് സ്റ്റാർ കോളജിന് സമീപം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. അങ്കമാലി തുറവൂർ ശിവജിപുരം വാഴേലിപറമ്പിൽ വീട്ടിൽ അശ്വിനാണ് (23) മരിച്ചത്. ഞായറാഴ്ച പുലർച്ചെ 1.25ഓടെയായിരുന്നു അപകടം. അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മീഡിയനിൽ കയറിയിറങ്ങി മറിയുകയായിരുന്നു.

റോഡിൽ തെറിച്ച് അവശനായ അശ്വിനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Road accident in Kollam, Kozhikode and Ernakulam: Five dead
Next Story