അഞ്ചൽ: നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ട മറ്റൊരു വാഹനത്തിലിടിച്ച് തലകീഴായി മറിഞ്ഞു. വൈകീട്ട് മൂന്നരയോടെ എം.സി റോഡിൽ വയയ്ക്കൽ ആനാട് ജങ്ഷനിലാണ് അപകടം.
തിരുവനന്തപുരം ഭാഗത്തു നിന്ന വന്ന കാറാണ് അപകടത്തിൽപെട്ടത്. യാത്രികരെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.
മഴയത്ത് അമിതവേഗത്തിലെത്തിയതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.