Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈക് അപകടം; യുവതി...

ബൈക് അപകടം; യുവതി മരിച്ചു, സുഹൃത്തിന്​ പരിക്ക്​

text_fields
bookmark_border
ബൈക് അപകടം; യുവതി മരിച്ചു, സുഹൃത്തിന്​ പരിക്ക്​
cancel

പ​ന്ത​ളം: സു​ഹൃ​ത്തി​നൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര​ ചെ​യ്ത യു​വ​തി വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. യുവാവി​നെ പ​രി​ക്കു​ക​ളോ​ടെ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം കു​ള​ത്തൂ​ർ പു​ളി​മൂ​ട് വി​ള​യി​ൽ വീ​ട്ടി​ൽ പ്ര​വീ​ണി​െൻറ ഭാ​ര്യ സു​മി​ത്ര​യാ​ണ്(35) മ​രി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് തൊ​ളി​ക്കോ​ട് എ​ൻ.​എം. മ​ൻ​സി​ലി​ൽ അ​ൻ​സി​ലി​നാ​ണ്(24) പ​രി​ക്കേ​റ്റ​ത്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച നാ​ല​ര​യോ​ടെ എം.​സി റോ​ഡി​ൽ കു​ള​ന​ട ടി.​ബി ജ​ങ്​​ഷ​ന് സ​മീ​പ​മു​ള്ള വ​ള​വി​ലാ​ണ് അ​പ​ക​ടം. പ്ര​വാ​സം നി​ർ​ത്തി നാ​ട്ടി​ൽ എ​ത്തി​യ​താ​ണ് അ​ൻ​സി​ൽ. ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞ​പ്പോ​ൾ അ​തു​വ​ഴി ക​ട​ന്നു​പോ​യ വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

സു​മി​ത്ര വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്​. ര​ണ്ടു​വ​ർ​ഷ​മാ​യി ഭ​ർ​ത്താ​വു​മാ​യി അ​ക​ന്ന് കഴിയുകയായിരുന്നു. പ​ന്ത​ളം പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road AccidentPandalam
Next Story