Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൃക്കാക്കരയിൽ...

തൃക്കാക്കരയിൽ ആർ.എം.പി.ഐ പിന്തുണ ഉമ തോമസിന്

text_fields
bookmark_border
uma thomas-kk rama
cancel
Listen to this Article

കോഴി​ക്കോട്​: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ്​ സ്ഥാനാർഥി ഉമ തോമസിന് വോട്ടു ചെയ്യണമെന്ന് ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അഭ്യർഥിച്ചു. സംസ്ഥാന സർക്കാറിന്‍റെ അധികാര ധാർഷ്ട്യത്തിനും കുത്തകകളുടെ പാദസേവക്കും തൊഴിലാളി വർഗ വഞ്ചനക്കുമെതിരെ പ്രതിഷേധം ഉയർന്നുവരണം. എൽ.ഡി.എഫ് സർക്കാർ കുത്തക മൂലധനത്തിന്‍റെയും വിദേശകമ്പനികളുടെയും ദല്ലാളായി അധഃപതിച്ചിരിക്കുന്നു.

തീവ്ര വലതുപക്ഷ നയങ്ങളോടു ചേർന്ന് മത വർഗീയ ചേരിതിരിവും ജനങ്ങളിൽ ഭിന്നിപ്പും വളർത്തുന്ന ബി.ജെ.പിയെയും ചെറുക്കേണ്ടതുണ്ട്. പ്രതിപക്ഷ നിലപാടിൽ ഐക്യപ്പെടുന്നതിന്‍റെ ഭാഗമായി ഉമ തോമസിന് വോട്ടു ചെയ്യണമെന്ന് ആർ.എം.പി.ഐ പ്രസിഡന്റ്​ ടി.എൽ. സന്തോഷും സെക്രട്ടറി എൻ. വേണുവും പ്രസ്താവനയിൽ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KK RemaRMPIUma ThomasThrikkakara by election
News Summary - RMPI supports Uma Thomas in Thrikkakara
Next Story