Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവടകരയിൽ കെ.​കെ. രമ...

വടകരയിൽ കെ.​കെ. രമ തന്നെ; ​എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും ആ​ർ.​എം.​പി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കും

text_fields
bookmark_border
വടകരയിൽ കെ.​കെ. രമ തന്നെ; ​എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും ആ​ർ.​എം.​പി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കും
cancel

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര​യി​ൽ കെ.​കെ. ര​മ ആ​ർ.​എം.​പി സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കും. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 8000 വോ​ട്ടി​ന്റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ര​മ വി​ജ​യി​ച്ച​ത്. ഇ​ത്ത​വ​ണ​യും വ​ൻ ഭൂ​രി​പ​ക്ഷ​ത്തി​ൽ ര​മ വി​ജ​യി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ക്ക​വെ ആ​ർ.​എം.​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. വേ​ണു വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

എ​ല്ലാ മ​ണ്ഡ​ല​ത്തി​ലും ആ​ർ.​എം.​പി യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ പി​ന്തു​ണ​ക്കും. ബി.​ജെ.​പി​യു​ടെ​യും അ​വ​രു​ടെ കേ​ര​ള​ത്തി​ലെ ബി ​ടീ​മാ​യ സി.​പി.​എ​മ്മി​ന്റെ​യും പ​രാ​ജ​യം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്റെ ര​ക്ത​സാ​ക്ഷി​ദി​നം കൂ​ടി​യാ​യ മേ​യ് നാ​ലി​ന് ജ​ന​വി​ധി​യി​ലൂ​ടെ സി.​പി.​എ​മ്മി​ന്റെ​യും പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​റി​ന്റെ​യും അ​ന്ത്യ​കൂ​ദാ​ശ​യു​ണ്ടാ​കു​മെ​ന്നും വേ​ണു പ​റ​ഞ്ഞു. ആ​ല​പ്പു​ഴ​യി​ൽ ജി. ​സു​ധാ​ക​ര​ണും ക​ണ്ണൂ​രി​ൽ ടി.​കെ. ഗോ​വി​ന്ദ​നും പാ​ർ​ട്ടി​യെ ത​ള്ളി​പ്പ​റ​യു​ന്ന സ്ഥി​തി വി​ശേ​ഷം പെ​ട്ടെ​ന്ന് ഉ​ണ്ടാ​യ​ത​ല്ല.

വി. ​കു​ഞ്ഞി​കൃ​ഷ്ണ​നും ടി.​കെ. ഗോ​വി​ന്ദ​നു​മൊ​ന്നും വി​മ​ത​ര​ല്ല. യ​ഥാ​ർ​ഥ ക​മ്യൂ​ണി​സ്റ്റു​ക​ളാ​ണ്. അ​ത്ത​ര​ക്കാ​രെ ചേ​ർ​ത്തു​പി​ടി​ക്കാ​നാ​യി ആ​ർ.​എം.​എ​പി പൊ​തു​പ്ലാ​റ്റ്ഫോം ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നും എ​ൻ. വേ​ണു കൂ​ട്ടി​ച്ചേ​ർ​ത്തു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം അ​ഡ്വ.​പി. കു​മാ​ര​ൻ​കു​ട്ടി, ജി​ല്ല സെ​ക്ര​ട്ട​റി ച​ന്ദ്ര​ൻ കു​ള​ങ്ങ​ര എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rmpUDFLegislative Assembly ElectionKK Rama MLA
News Summary - RMP will support UDF candidates in all constituencies
Next Story