Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​ര്‍.​എ​ല്‍.​വി...

ആ​ര്‍.​എ​ല്‍.​വി രാ​മ​കൃ​ഷ്​​ണന്​ അവസര നിഷേധം: അക്കാദമിയിൽനിന്ന്​ മന്ത്രി റിപ്പോര്‍ട്ട് തേടി

text_fields
bookmark_border
RLV Ramakrishnan issue; Minister seeks report from academy
cancel

തൃ​ശൂ​ർ: കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ 'സ​ര്‍ഗ​ഭൂ​മി​ക' ഓ​ൺ​ലൈ​ൻ നൃ​ത്ത​പ​രി​പാ​ടി​യി​ല്‍ ആ​ര്‍.​എ​ല്‍.​വി രാ​മ​കൃ​ഷ്​​ണ​ന് അ​വ​സ​രം നി​ഷേ​ധി​ച്ചെ​ന്ന വാ​ര്‍ത്ത സം​ബ​ന്ധി​ച്ച് അ​ക്കാ​ദ​മി​യി​ൽ​നി​ന്ന്​ വി​ശ​ദീ​ക​ര​ണം ചോ​ദി​ച്ച​താ​യി മ​ന്ത്രി എ.​കെ. ബാ​ല​ൻ അ​റി​യി​ച്ചു. പ്രാ​ഥ​മി​ക റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ക്കാ​ന്‍ സാം​സ്​​കാ​രി​ക വ​കു​പ്പ് ഡ​യ​റ​ക്​​ട​റെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്​​ച​ത​ന്നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

റി​പ്പോ​ര്‍ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ര്‍ന​ട​പ​ടി സ്വീ​ക​രി​ക്കും. കോ​വി​ഡ് മൂ​ലം ക​ലാ അ​വ​ത​ര​ണ​ത്തി​ന്​ അ​വ​സ​ര​മി​ല്ലാ​താ​യ ക​ലാ​കാ​ര​ന്മാ​ർ​ക്ക്​ അ​വ​സ​രം ന​ല്‍കാ​നും ചെ​റി​യ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് അ​ക്കാ​ദ​മി 'സ​ര്‍ഗ​ഭൂ​മി​ക' ന​ട​ത്തു​ന്ന​ത്. പ​ര​മാ​വ​ധി പേ​ര്‍ക്ക് സ​ഹാ​യം ന​ൽ​കു​ക​യെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ ചെ​റു​സം​ഘ​ട​ന​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​വ​സ​രം ന​ല്‍കി​യ​ത്. ല​ഘു​നാ​ട​കം, നാ​ട​ൻ​ക​ല, ഗോ​ത്ര​ക​ല, മ​റ്റ്​ കേ​ര​ളീ​യ ക​ല​ക​ൾ എ​ന്നി​വ​യു​ടെ അ​വ​ത​ര​ണ​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ​

ശാ​സ്ത്രീ​യ നൃ​ത്തം, സം​ഗീ​തം തു​ട​ങ്ങി മ​റ്റ്​ ക​ല​ക​ളു​ടെ അ​വ​ത​ര​ണ​ത്തെ​ക്കു​റി​ച്ച് പ്രാ​ഥ​മി​ക ച​ർ​ച്ച പോ​ലും ന​ട​ന്നി​ട്ടി​ല്ല. രാ​മ​കൃ​ഷ്​​ണ​ൻ സെ​പ്​​റ്റം​ബ​ർ 28ന്​ ​അ​ക്കാ​ദ​മി​യി​ലെ​ത്തി അ​പേ​ക്ഷ ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ത് അ​ന്നു​ത​ന്നെ 1900ാം ന​മ്പ​റാ​യി ത​പാ​ലി​ൽ ചേ​ര്‍ത്ത് ഫ​യ​ലി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്. നൃ​ത്ത​വി​ഭാ​ഗ​ത്തി​ലേ​ക്ക് ആ​ളു​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ല. ഈ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് ആ​രെ​യും തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​മി​ല്ല. നൃ​ത്ത​ക​ല​യി​ൽ രാ​മ​കൃ​ഷ്​​ണ​െൻറ പ്രാ​ഗ​ല്​​ഭ്യ​ത്തെ പൊ​തു​സ​മൂ​ഹം ഇ​തി​ന​കം അം​ഗീ​ക​രി​ച്ച​താ​ണ്.

രാ​മ​കൃ​ഷ്​​ണ​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​കും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ക. ആ​ത്മ​ഹ​ത്യ​ശ്ര​മം അ​റി​ഞ്ഞ്​ ബി.​ഡി. ദേ​വ​സി എം.​എ​ല്‍.​എ മു​ഖേ​ന ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നും ആ​രോ​ഗ്യ​നി​ല​യെ​ക്കു​റി​ച്ച് ആ​ശു​പ​ത്രി ഡ​യ​റ​ക്​​ട​റോ​ട് നേ​രി​ട്ട്​ അ​ന്വേ​ഷി​െ​ച്ച​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rlv ramakrishnan
News Summary - RLV Ramakrishnan issue; Minister seeks report from academy
Next Story