You are here

കേ​ന്ദ്രം അ​നു​വ​ദി​ച്ച തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​ -ആര്‍.കെ. സിങ്​

23:12 PM
13/04/2019
rk-singh

തി​രു​വ​ന​ന്ത​പു​രം: വി​ക​സ​ന​പ​ദ്ധ​തി​ക​ള്‍ക്ക് കേ​ന്ദ്ര​സ​ര്‍ക്കാ​ര്‍ അ​നു​വ​ദി​ച്ച തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​ല്‍ സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ഗു​രു​ത​ര വീ​ഴ്ച വ​രു​ത്തി​യെ​ന്ന് കേ​ന്ദ്ര ഊ​ര്‍ജ സ​ഹ​മ​ന്ത്രി ആ​ര്‍.​കെ. സി​ങ്. എ​ൻ.​ഡി.​എ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫി​സി​ല്‍ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ കേ​​ന്ദ്ര​മ​ന്ത്രി വി​മ​ർ​ശി​ച്ച​ത്.

ദീ​ൻ​ദ​യാ​ല്‍ ഗ്രാം​ജ്യോ​തി യോ​ജ​ന​യി​ല്‍ 485 കോ​ടി രൂ​പ കേ​ന്ദ്രം ന​ല്‍കി​യി​രു​ന്നു. നാ​ല​ര​വ​ര്‍ഷ​ത്തി​ന് ശേ​ഷ​വും 213 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച​തി​​​െൻറ ക​ണ​ക്കു​ക​ള്‍ മാ​ത്ര​മാ​ണ് കേ​ര​ളം സ​മ​ര്‍പ്പി​ച്ച​ത്. പ്ര​ള​യ​ശേ​ഷം വൈ​ദ്യു​തീ​ക​ര​ണം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ 19 കോ​ടി ന​ല്‍കി​യി​രു​ന്നു. ഇ​തു​വ​രെ വി​നി​യോ​ഗ സ​ര്‍ട്ടി​ഫി​ക്ക​റ്റ് സ​മ​ര്‍പ്പി​ച്ചി​ട്ടി​ല്ല. 

Loading...
COMMENTS