Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബിഹാറില്‍ ആര്‍.ജെ.ഡി നേതാവിനെ വധിച്ച പ്രതി കൊല്ലത്ത് പിടിയില്‍

text_fields
bookmark_border
rjd
cancel
camera_alt

അ​റ​സ്റ്റി​ലാ​യ പ്ര​തി മു​ഹ​മ്മ​ദ് അ​ജാ​ജി​നെ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ വൈ​ദ്യ പ​രി​ശോ​ധ​ന​ക്ക് കൊ​ണ്ടു​വ​രു​ന്നു

കൊ​ല്ലം: ബി​ഹാ​റി​ല്‍ ആ​ര്‍.​ജെ.​ഡി നേ​താ​വ് ബൈ​ദു​നാ​ഥ് മാ​ത്തൊ ഉ​ള്‍പ്പെ​ടെ ര​ണ്ടു​പേ​രെ വെ​ടി​വെ​ച്ചു​കൊ​ന്ന കേ​സി​ല്‍ ഒ​ളി​വി​ലാ​യി​രു​ന്ന കു​പ്ര​സി​ദ്ധ കു​റ്റ​വാ​ളി കൊ​ല്ല​ത്ത് പി​ടി​യി​ല്‍. സീ​താ​മ​ഠി ജി​ല്ല​യി​ലെ ഡു​മ്ര കേ​ഥ​രി​യ സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ജാ​ജ് അ​ഹ​മ്മ​ദി​നെ (അ​താ​ബു​ല്‍ റ​ഹ്‌​മാ​ന്‍-30) യാ​ണ്​ ആ​ണ്ടാ​മു​ക്ക​ത്ത് കൊ​ല്ലം ഈ​സ്റ്റ് എ​സ്.​ഐ ര​ഞ്ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ബി​ഹാ​റി​ല്‍ നി​ന്നെ​ത്തി​യ പൊ​ലീ​സും ചേ​ര്‍ന്ന് പി​ടി​കൂ​ടി​യ​ത്. കു​ടും​ബ​ത്തോ​ടൊ​പ്പം ആ​ണ്ടാ​മു​ക്ക​ത്ത് ഒ​ളി​വി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു ഇ​യാ​ൾ. കൊ​ല്ല​ത്തെ ചെ​രു​പ്പു​ക​ട​യി​ല്‍ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന പ്ര​തി ഒ​രു അ​ഭി​ഭാ​ഷ​ക​ന്റെ ഡ്രൈ​വ​റാ​യും ജോ​ലി ചെ​യ്ത​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ൾ കൊ​ല്ല​ത്തു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍ന്ന് ബി​ഹാ​ര്‍ പൊ​ലീ​സ് സം​ഘം കൊ​ല്ല​ത്തെ​ത്തു​ക​യും ഈ​സ്റ്റ് പൊ​ലീ​സി​ന്റെ സ​ഹാ​യ​ത്തോ​ടെ തി​ര​ച്ചി​ല്‍ ന​ട​ത്തു​ക​യു​മാ​യി​രു​ന്നു.

കൊ​ല​പാ​ത​കം, വ​ധ​ശ്ര​മം, ആ​യു​ധ​നി​യ​മ ലം​ഘ​നം, ക​വ​ര്‍ച്ച, മോ​ഷ​ണം തു​ട​ങ്ങി​യ കു​റ്റ​കൃ​ത്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​ഹാ​റി​ലെ വി​വി​ധ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ള്‍ക്കെ​തി​രെ പ​തി​നൊ​ന്നി​ലേ​റെ കേ​സു​ക​ളു​ണ്ട്. 2026 സെ​പ്റ്റം​ബ​ര്‍ 12നാ​ണ് സീ​താ​മ​ര്‍ഹി​യി​ലെ ദും​റ​യി​ല്‍ ആ​ര്‍.​ജെ.​ഡി നേ​താ​വ് ബൈ​ദ്യ​നാ​ഥ് മ​ഹ​തോ​യെ ബൈ​ക്കി​ലെ​ത്തി​യ സം​ഘം വെ​ടി​വെ​ച്ച് കൊ​ന്ന​ത്. രാ​വി​ലെ ന​ട​ക്കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം. കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ര്‍ന്ന് പ്ര​ദേ​ശ​ത്ത് വ​ലി​യ ജ​ന​രോ​ഷ​വും സം​ഘ​ര്‍ഷ​വു​മു​ണ്ടാ​യി. പൊ​ലീ​സ് വാ​ഹ​ന​ങ്ങ​ള​ട​ക്കം ജ​ന​ക്കൂ​ട്ടം ത​ക​ർ​ത്തു. കേ​സി​ലെ മ​റ്റൊ​രു പ്ര​തി ത്രി​ഭു​വ​ന്‍ കു​ശ്വാ​ഹ​യെ പി​ന്നീ​ട് ബി​ഹാ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ടു​വി​ട്ട അ​ജാ​ജ് പൊ​ലീ​സി​ന്റെ ക​ണ്ണു​വെ​ട്ടി​ച്ചാ​ണ് കൊ​ല്ല​ത്തെ​ത്തി​യ​ത്. കൊ​ല്ലം ജി​ല്ല ആ​ശു​പ​ത്രി​യി​ല്‍ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി ബി​ഹാ​റി​ലേ​ക്ക് കൊ​ണ്ടു​പോ​യി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - RJD Leader Murder Arrest
Next Story