Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇവിടെ ഒരു പാര്‍ട്ടിയില്‍ നിന്നും നിരവധി പേര്‍ സി.എം ആകാന്‍ ശ്രമിക്കുന്നു’; കേരളത്തിലെ മുഖ്യമന്ത്രി തര്‍ക്കത്തെ ട്രോളി ആര്‍.ജെ ബാലാജി

text_fields
bookmark_border
‘ഇവിടെ ഒരു പാര്‍ട്ടിയില്‍ നിന്നും നിരവധി പേര്‍ സി.എം ആകാന്‍ ശ്രമിക്കുന്നു’; കേരളത്തിലെ മുഖ്യമന്ത്രി തര്‍ക്കത്തെ ട്രോളി ആര്‍.ജെ ബാലാജി
cancel

കേരളത്തിലെ മുഖ്യമന്ത്രി തര്‍ക്കത്തെ ട്രോളി തമിഴ് സംവിധായകന്‍ ആര്‍.ജെ ബാലാജി. കേരളത്തില്‍ നിരവധി പേര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്നു എന്നായിരുന്നു ബാലാജിയുടെ പരമാര്‍ശം. സൂര്യ നായകനായ പുതിയ ചിത്രം ‘കറുപ്പി’ന്‍റെ കേരള പ്രീ റിലീസ് ഇവന്‍റിനിടെയായിരുന്നു പ്രതികരണം.

തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സൂര്യ അടക്കമുള്ള താരങ്ങള്‍ പങ്കെടുത്തിരുന്നു.സൂര്യയും കേരളവും തമ്മിലുള്ള ബന്ധം പറയുമ്പോഴാണ് ബാലാജി മുഖ്യമന്ത്രി ചര്‍ച്ച പരാമര്‍ശിച്ചത്. ‘‘കേരളവും തമിഴ്നാടും തമ്മില്‍ ഒരുപാട് കണക്ഷനുണ്ട്. പലതും ഒരു പോലെയാണ്. തമിഴ്നാട്ടില്‍ ഒരുപാട് പാര്‍ട്ടിയില്‍ നിന്ന് നിരവധി പേര്‍ മുഖ്യമന്ത്രിയാന്‍ ശ്രമിച്ചു. ഇവിടെ ഒരു പാര്‍ട്ടിയില്‍ നിന്നും നിരവധി പേര്‍ സി.എം ആകാന്‍ ശ്രമിക്കുന്നു. ഞങ്ങള്‍ക്ക് നല്ല മുഖ്യമന്ത്രിയെ കിട്ടി, നിങ്ങള്‍ക്കും വേഗം നല്ല മുഖ്യമന്ത്രിയെ കിട്ടട്ടെ’’ എന്നായിരുന്നു ബാലാജി പറഞ്ഞത്.

എനിക്ക് മലയാളം വളരെ ഇഷ്ടമാണ്. ഇവിടുത്തെ അഭിനേതാക്കളെയും ഇഷ്ടമാണ്. കോളജിൽ പഠിക്കുമ്പോൾ സുഹൃത്തുക്കളെല്ലാം മലയാളികളായിരുന്നു. ഇന്ന് എന്റെ സിനിമയിൽ അഭിനയിക്കുന്ന മിക്ക താരങ്ങളും മലയാളികളാണ്. അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ബാലാജി പങ്കുവെച്ചു

‘‘സൂര്യ നായകനായി വന്ന സിനിമയിൽ എനിക്ക് ഒരേയൊരു താരം വേണമെന്നത് നിർബന്ധമായിരുന്നു. അത് മറ്റാരുമല്ല നമ്മുടെ സ്വന്തം ഇന്ദ്രൻസ് സർ ആണ്. ഇതിഹാസ താരമാണ് അദ്ദേഹം. അവരാണ് ഈ സിനിമയുടെ ആത്മാവ്. സാറിനെ കുറിച്ച് സംസാരിക്കാൻ സാധിക്കുന്നതു തന്നെ വലിയ ആദരമായി കാണുന്നു. ശിവദ, സ്വാസിക, ഉണ്ണിമായ പ്രസാദ്, കാശ് പോലും മേടിക്കാതെ വന്ന് അതിഥിവേഷം ചെയ്തുപോയ അജു വർഗീസ് എല്ലാവർക്കും നന്ദി പറയുന്നു.’’–ബാലാജി പറഞ്ഞു.

ജയ് ഭീമിന് ശേഷം സൂര്യ അഭിഭാഷകന്റെ വേഷത്തിൽ എത്തുന്ന കോർട്ട് റൂം ഡ്രാമയാണിത്. സൂര്യക്കൊപ്പം തൃഷയും ഒന്നിക്കുന്ന ചിത്രമാണ് കറുപ്പ്. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. സൂര്യക്കും തൃഷക്കും പുറമെ ഇന്ദ്രൻസ്, നട്ടി സുബ്രഹ്മണ്യം, സ്വാസിക, ശിവദ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മേയ് 14നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RJ Balaji trolls kerala CM selection
Next Story