Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിയാസ് മൗലവി...

റിയാസ് മൗലവി വധക്കേസ്​: പ്രതിയുടെ പിതാവിന്​ അറസ്​റ്റ്​ വാറൻറ്​

text_fields
bookmark_border
Riyas Moulavi
cancel

കാസർകോട്: പഴയ ചൂരിയിലെ മദ്​റസ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മാലവിയെ കൊലപ്പെടുത്തിയ കേസി‍​െ ൻറ സാക്ഷിവിസ്താരത്തിന് ഹാജരാകാതിരുന്ന രണ്ടാം പ്രതിയുടെ പിതാവിനെതിരെ കോടതി അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചു. കൂഡ്​ലു കേളുഗുഡെയിലെ നിധി‍​െൻറ പിതാവ്​ ശിവാനന്ദക്കെതിരെയാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതി അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചത്.

കേസി‍​െൻറ സാക്ഷിവിസ്താരത്തിന് ഹാജരാകാൻ കോടതി ശിവാനന്ദക്ക് നിരവധിതവണ സമൻസയച്ചിട്ടും ഹാജരായിരുന്നില്ല. ഇതേ തുടർന്നാണ് ശിവാനന്ദക്കെതിരെ അറസ്​റ്റ്​ വാറൻറ്​ പുറപ്പെടുവിച്ചത്. കേസ് പരിഗണിച്ചപ്പോൾ ബി.എസ്.എൻ.എൽ നോഡൽ ഓഫിസറെ കോടതി വിസ്തരിച്ചു. ഇനി അന്വേഷണ ഉദ്യോഗസ്ഥനായ മുൻ കാസർകോട് കോസ്​റ്റൽ സി.ഐ പി.കെ. സുനിൽകുമാറിനെ മാത്രമാണ് വിസ്തരിക്കാനുള്ളത്. അദ്ദേഹത്തെ ആഗസ്​റ്റ്​ 26ന് വിസ്തരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyas Moulavi Murder Case
News Summary - riyas moulavi murder
Next Story