Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിയാസ്​ മൗലവി വധം: ...

റിയാസ്​ മൗലവി വധം:  കുറ്റപത്രം ഇന്ന്​ സമർപ്പിക്കും 

text_fields
bookmark_border
റിയാസ്​ മൗലവി വധം:  കുറ്റപത്രം ഇന്ന്​ സമർപ്പിക്കും 
cancel

കാ​സ​ര്‍കോ​ട്: പ​ഴ​യ​ചൂ​രി​യി​ലെ മ​ദ്​​റ​സാ​ധ്യാ​പ​ക​ന്‍ കു​ട​ക് സ്വ​ദേ​ശി മു​ഹ​മ്മ​ദ് റി​യാ​സ് മൗ​ല​വി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ തി​ങ്ക​ളാ​ഴ്​​ച കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ​പെ​ട്ട  ത​ളി​പ്പ​റ​മ്പ് സി.​ഐ പി.​കെ. സു​ധാ​ക​ര​നാ​ണ് കാ​സ​ർ​കോ​ട്​ ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ്​ (ഒ​ന്ന്) മ​ജി​സ്​​ട്രേ​റ്റ്​ കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക. ക്രൈം​ബ്രാ​ഞ്ച്​ എ​സ്.​പി ഡോ. ​എ. ശ്രീ​നി​വാ​സ​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ്​ കേ​സ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.  

വ​ർ​ഗീ​യ​ക​ലാ​പം സൃ​ഷ്​​ടി​ക്കാ​ൻ ആ​സൂ​ത്ര​ണം​ചെ​യ്​​ത സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​​െൻറ പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ​യാ​ണ്​ കു​റ്റ​പ​ത്രം ത​യാ​റാ​ക്കി​യ​ത്. സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച സ്‌​പെ​ഷ​ല്‍ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. എം. ​അ​ശോ​ക​നു​മാ​യി ക്രൈം​ബ്രാ​ഞ്ച് എ​സ്.​പി ഡോ. ​എ. ശ്രീ​നി​വാ​സ​ൻ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ്​ ​കു​റ്റ​പ​ത്ര​ത്തി​​െൻറ അ​ന്തി​മ​രൂ​പം ത​യാ​റാ​ക്കി​യ​ത്.  2017 മാ​ര്‍ച്ച് 20ന് ​അ​ർ​ധ​രാ​ത്രി​യാ​ണ് പ​ള്ളി​മു​റി​യി​ല്‍ ക​യ​റി റി​യാ​സ് മൗ​ല​വി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyas Moulavi Murder Caseriyas mooulavi murder
News Summary - Riyas moulavi murder
Next Story