കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന കേസിൽ ശിക്ഷ ഇന്ന്
text_fieldsപ്രതീകാത്മക ചിത്രം
കൊച്ചി: കേരളത്തിൽ ചാവേറാക്രമണത്തിന് പദ്ധതിയിട്ടെന്ന പേരിൽ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി പാലക്കാട് കൊല്ലങ്കോട് സ്വദേശി റിയാസ് അബൂബക്കറിനുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും. സമൂഹത്തെ നശിപ്പിക്കാനുള്ള പദ്ധതിയാണ് പ്രതി ആസൂത്രണം ചെയ്തതെന്നും പരമാവധി ശിക്ഷ നൽകണമെന്നും എൻ.ഐ.എ വാദിച്ചു. എന്നാൽ, പ്രായവും കുടുംബപശ്ചാത്തലവും പരിഗണിക്കണമെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വാദം പൂർത്തിയായ കേസിൽ വ്യാഴാഴ്ച വിധിക്കാനിരുന്ന ശിക്ഷയാണ് ഇന്നത്തേക്ക് മാറ്റിയത്.
ചുമത്തിയ എല്ലാ വകുപ്പുകൾ പ്രകാരവും പ്രതി കുറ്റക്കാരനാണെന്ന് എൻ.ഐ.എ കോടതി കണ്ടെത്തിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

