റിയാദിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരിൽ രണ്ട് പേരെ ഐസൊലേഷനിലേക്ക് മാറ്റി
text_fieldsകോഴിക്കോട്: റിയാദിൽ നിന്ന് വെള്ളിയാഴ്ച പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തിയ യാത്രക്കാരിൽ രണ്ട് പേരെ ഐസൊലേഷനിലേക്ക് മാറ്റി. കോവിഡ് ലക്ഷണങ്ങളെ തുടർന്നാണ് രണ്ട് പേരെയും മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഇവർക്ക് കോവിഡിൻെറ ഗുരുതരമായ ലക്ഷണങ്ങളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.
ഇതിൽ ഒരാൾക്ക് ചുമയും മറ്റൊരാൾക്ക് അലർജിയുമാണ് അനുഭവപ്പെട്ടത്. ഇവരെ കൂടാതെ ഈ വിമാനത്തിലെത്തിയ മറ്റ് രണ്ട് പേരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്. അർബുദത്തിന് ചികിൽസ തേടിയിരുന്ന രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് തുടർ ചികിൽസക്കായാണ് മാറ്റിയത്. മറ്റൊരാൾ പൂർണ്ണ ഗർഭിണിയാണ്. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
84 ഗർഭിണികൾ ഉൾപ്പെടെ 152 യാത്രക്കാരുമായി റിയാദിൽ നിന്നുള്ള വിമാനം ഇന്നലെ രാത്രി എട്ട് മണിയോടെയാണ് കരിപ്പൂരിൽ ലാൻഡ് ചെയ്തത്. 20 പേരടങ്ങുന്ന സംഘമാണ് ആദ്യം പുറത്തിറങ്ങിയത്. നടപടിക്രമങ്ങളും ആരോഗ്യ പരിശോധനകളും പൂർത്തിയാക്കി പന്ത്രണ്ടരയോടെയാണ് അവസാന യാത്രക്കാരനും ക്വാറൻറീൻ കേന്ദ്രത്തിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
