Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റിയാദിലെ തീപിടിത്തം: ഇര്ഫാന് ഹബീബിന്റെ മൃതദേഹം ഇന്ന് ഖബറടക്കും
text_fieldsbookmark_border
മലപ്പുറം: റിയാദില്‍ താമസസ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മരിച്ച മലപ്പുറം നൂറേങ്ങല്‍ കാവുങ്ങല്‍തൊടി ഇര്ഫാന് ഹബീബിന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴിന് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിക്കും. രാവിലെ ഒമ്പതിന് പാറമ്മല്‍ ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കും.
മേയ് അഞ്ചിനുണ്ടായ അപകടത്തിലാണ് ഇര്ഫാനുള്പ്പെടെ ആറ് പേര് മരിച്ചത്. അപകടത്തില്‍ മരിച്ച അബ്ദുൽ ഹകീമിന്റെ മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിച്ചിരുന്നു. കെ.എം.സി.സി ജില്ല വെല്‍ഫയര്‍ കമ്മിറ്റി ചെയര്മാന് റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നാട്ടിലെത്തിക്കാൻ വേണ്ട നടപടി പൂര്‍ത്തിയാക്കിയത്.
Next Story

