പുഴകളിൽനിന്ന് മണൽ വാരൽ ഉത്തരവ് പിൻവലിച്ചു
text_fieldsമലപ്പുറം: പ്രളയശേഷം എട്ട് പ്രധാന നദികളിൽ അടിഞ്ഞ മണൽ വാരാൻ അനുമതി നൽകിയ ഉത്തര വ് സർക്കാർ പിൻവലിച്ചു. കടലുണ്ടി, ചാലിയാർ, വളപട്ടണം, ഷിറിയ, പെരിയാർ, മൂവാറ്റുപുഴ, പ മ്പ, അച്ചൻകോവിലാർ നദികളിൽ നിന്ന് മണൽ വാരാനായിരുന്നു ചീഫ് സെക്രട്ടറി അധ്യക്ഷനാ യ സമിതി അനുമതി നൽകിയത്.
പ്രളയശേഷം ഈ നദികളിൽ 22.67 ലക്ഷം ക്യൂബിക് മണൽ അടിഞ്ഞെന്നാണ് സമിതി കണ്ടെത്തിയിരുന്നത്. ഇതിൽ നിന്ന് 7.56 ലക്ഷം ക്യൂബിക് മണൽ അടിയന്തരമായി വാരാനായിരുന്നു റവന്യൂ വകുപ്പ് പദ്ധതി തയാറാക്കിയത്. ഇതിനായി മാർഗനിർദേശങ്ങളും പുറപ്പെടുവിച്ചിരുന്നു.
അതേസമയം, നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായിട്ടായിരുന്നു മണൽവാരലിന് അനുമതി നൽകിയത്. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെയും ഗ്രീൻ ടൈബ്യൂണലിെൻറയും കർശന മാനദണ്ഡങ്ങളുണ്ട്. മൂന്ന് വർഷം കൂടുേമ്പാൾ പുഴകളിൽ സാൻഡ് ഓഡിറ്റ് നടത്തിയാണ് വാരലിന് അനുമതി നൽകേണ്ടത്. റവന്യു വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറാണ് (ഐ.എൽ.ഡി.എം) ടെൻഡർ വിളിച്ച് ഏജൻസികളെ നിശ്ചയിച്ച് ഓഡിറ്റ് നടത്തുക.
ഓഡിറ്റ് റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ഓരോ കടവിൽ നിന്നും വാരേണ്ട മണലിെൻറ അളവ് നിശ്ചയിച്ചിരുന്നത്. റിപ്പോർട്ടിന് പരിസ്ഥിതി വകുപ്പിെൻറ അനുമതിയും വേണം. ഇതിനുശേഷമേ വാരാൻ പാടൂ. ഇതിന് വിരുദ്ധമായാണ് അനുമതി നൽകിയത്. സംഭവം വിവാദമായതോടെയാണ് ഉത്തരവ് പിൻവലിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
