നിറഞ്ഞൊഴുകി ഭീതി; മെലിഞ്ഞുണങ്ങി ആശങ്ക
text_fieldsതൃശൂർ: പുഴ മെലിയുന്നതിൽ അസ്വാഭാവികതയില്ലെന്ന് വിദഗ്ധർ പറയുന്നു. ആഗസ്റ്റ് 14, 15, 16 ദിവസങ്ങളിൽ കേരളത്തെ മുക്കിയ പ്രളയം ഉണ്ടായെങ്കിലും 20ന് ശേഷം കേരളത്തിലെ മിക്ക ഇടങ്ങളിലും നല്ലമഴ ലഭിച്ചില്ല. ഇൗ സാഹചര്യത്തിലും കടലിലേക്ക് നീരൊഴുക്ക് തുടരുകയാണ്. കരകവിഞ്ഞൊഴുകിയ പുഴകൾക്ക് സുഗമമായി കടലിലേക്ക് ഒഴുകാനുള്ള അവസരമാണ് പ്രളയം നൽകിയത്. സ്വാഭാവികമായി ഇത് വെള്ളം കുറയുന്നതിന് ഇടയാക്കിയിട്ടുണ്ട്.
പൂർണചന്ദ്ര ദിനങ്ങളിൽ വേലിയേറ്റത്തിനൊപ്പം വേലിയിറക്കത്തിനും സാധ്യതയേറെയാണ്. വേലിയിറക്കത്തിൽ കടൽ കൂടുതൽ വലിയാറുണ്ട്. ഇതോടെ നദികളിലെ ജലം കൂടുതൽ കടലിേലക്ക് ആകർഷിക്കപ്പെടുക സ്വാഭാവികമാണ്. ഒഴുക്കിന് തടസ്സങ്ങൾ ഇല്ലാതായതോടെ കടലിലേക്ക് കൂടുതൽ ഒഴുക്കുണ്ടാകുന്നത് പുഴ മെലിയാൻ കാരണമാണ്.
മഴവെള്ളത്തോടൊപ്പം ഭൂഗർഭജലവും കൂടിയാണ് പുഴകളിലെ ജലേസ്രാതസ്സ്. മേയ് മുതൽ ഡിസംബർ വരെ മാസങ്ങളിൽ കേരളത്തിൽ മഴ ലഭിക്കുന്നുണ്ട്. ജനുവരി മുതൽ ഏപ്രിൽ വരെ മാത്രമാണ് ഭൂഗർഭജലത്തെ പുഴകൾ ആശ്രയിക്കുന്നത്. എന്നാൽ മഴവെള്ളം ശേഖരിക്കാൻ ആവശ്യമായ ഭൗമഘടന കേരളത്തിലെ പുഴകൾക്കില്ല. പുഴയുടെ അന്തർഭാഗങ്ങളിൽ കളിമണ്ണ് അടങ്ങിയ ഭൂപ്രകൃതിയാണ് ഉണ്ടായിരുന്നതെങ്കിൽ വെള്ളം ശേഖരിക്കാനാവുമായിരുന്നു. വൃഷ്ടിപ്രദേശങ്ങളിലെ മഴക്കുറവും ഒപ്പം ഡാമുകൾ അടച്ചതും വെള്ളം കുറഞ്ഞതിെൻറ മറ്റൊരു കാരണമാണ്.
നടന്നു കടക്കാം മീനച്ചിൽ
േകാട്ടയം: നാടിനെയാകെ പ്രളയത്തിൽ മുക്കി താണ്ഡവമാടിയത് ഇതേ നദികൾ തന്നെയാണോയെന്ന് സംശയിക്കത്തക്ക വിധത്തിലാണ് മീനച്ചിലാറിെൻറയും മണിമലയാറിെൻറയും ഇപ്പോഴത്തെ ഒഴുക്ക്. മഴ നിലച്ച് ദിവസങ്ങൾ പിന്നിട്ടതോടെ ഇരുനദിയുടെയും ജലനിരപ്പിൽ വൻകുറവ്. കോട്ടയത്തിെൻറ സ്വന്തം നദിയായ മീനച്ചിലാറിെൻറ പലഭാഗങ്ങളിലും നടന്ന് മറുകരയെത്താവുന്ന വിധത്തില് ജലനിരപ്പ് താഴ്ന്നുകഴിഞ്ഞു. ഇൗരാറ്റുപേട്ട, തീക്കോയി, പൂഞ്ഞാർ പ്രദേശങ്ങളിൽ അരക്കൊപ്പംപോലും വെള്ളമില്ല. പലയിടത്തും അടിത്തട്ട് കാണാം.
ജില്ലയിലൂടെ ഒഴുകുന്ന മണിമലയാറ്റിലും കാഴ്ചകൾ വ്യത്യസ്തമല്ല. മഹാപ്രളയത്തിൽ മുണ്ടക്കയം കോസ്വേക്ക് മുകളിലൂടെ അഞ്ചടി െവള്ളം നിറഞ്ഞ് ഒഴുകിയിരുന്നു. ഇപ്പോൾ കോസ്വേയിൽ എത്തിയാൽ പുഴയിലെ പുല്ല് കാണാം. വെള്ളനാടി ചെക്ക്ഡാമിെൻറ ഷട്ടറുകൾ വെള്ളത്തിൽ ഒലിച്ചുപോയി. ഇതോടെ നദി തീർത്തും വറ്റി. പരമാവധി രണ്ടരയടിയാണ് വെള്ളം. 25 അടിവരെ എപ്പോഴും വെള്ളമുണ്ടായിരുന്ന ഉപ്പുനീറ്റ് കയത്തിൽ ഇപ്പോൾ ഏഴടിയിൽ താഴെയാണ് െവള്ളം.
പെരിയാറിൽ 12 അടിവരെ താഴ്ന്നു
കൊച്ചി: പെരിയാറിൽ പ്രളയത്തിന് മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ എട്ട് മുതൽ 12 അടി വരെ ജലനിരപ്പ് താഴ്ന്നു. പെരിയാറിലെ ചെറു ഷട്ടറുകൾ തുറന്നുകിടക്കുന്നതും പല ഭാഗത്തും തീരമിടിഞ്ഞ് വീതി കൂടിയതുമാണ് ജലനിരപ്പ് ഗണ്യമായി താഴാൻ കാരണം. അതേസമയം ചില ഭാഗങ്ങളിൽ തീരത്ത് വൻ തോതിൽ മണലടിഞ്ഞ് രൂപമാറ്റം സംഭവിക്കുകയും ചെയ്തു.
പമ്പയും മെലിഞ്ഞു; അച്ചൻകോവിലും
പത്തനംതിട്ട: ജില്ലയെയും കുട്ടനാടിനെയും പ്രളയക്കെടുതിയിൽ മുക്കിയ പമ്പയാറ്റിൽ 13അടി മാത്രമാണ് വ്യാഴാഴ്ചത്തെ ജലനിരപ്പ്. കക്കി ഡാം അടക്കാത്തതിനാലാണ് ഇത്രയെങ്കിലും വെള്ളമുള്ളത്. നാടിനെയാകെ പ്രളയത്തിൽ മുക്കിയ സമയത്ത് പമ്പയിലെ ജലനിരപ്പ് 42 അടിവരെ ഉയർന്നിരുന്നു. അച്ചൻകോവിലാറ്റിൽ മൂന്നടിയോളം മാത്രമാണ് വ്യാഴാഴ്ചയിലെ ജലനിരപ്പ്. പന്തളവും ചെങ്ങന്നൂരുമെല്ലാം നിലയില്ലാക്കയത്തിലായ സമയത്ത് അച്ചൻകോവിലാറ്റിൽ 21 അടിവരെ ജലം ഉയർന്നിരുന്നു. കഴിഞ്ഞ മഴക്കാലത്ത് അച്ചൻേകാവിലാറ്റിൽ പരമാവധി നാലു മീറ്റർവരെ മാത്രമാണ് ജലനിരപ്പ് ഉയർന്നത്. കക്കാട്ടാറിലും ജലനിരപ്പ് സാധാരണ നിലയിലാണ്. ഉരുൾ പൊട്ടലുകൾ വ്യാപകമായതോടെ നീരുറവകൾ ഇല്ലാതായി. കൃഷിസ്ഥലങ്ങളിലാണ് ഉരുൾപൊട്ടലുകൾ കൂടുതലും ഉണ്ടായത്. ഇത് പ്രകൃതിയിൽ മനുഷ്യൻ ഏൽപിക്കുന്ന ആഘാതങ്ങളുടെ അനന്തരഫലമാണെന്ന് പമ്പ പരിരക്ഷണ സമിതി ചെയർമാൻ എൻ.കെ. സുകുമാരൻ നായർ ‘മാധ്യമ’ത്തോട് പറഞ്ഞു. പമ്പയാറ്റിലേക്ക് തുറന്നിരുന്ന പമ്പാ ഡാം പൂർണമായും അടച്ചു. മൂഴിയാർ ഡാമും അടച്ചു.
ഉരുൾപൊട്ടലും കനത്ത മഴയും ജലനിരപ്പുയർത്തി
മലപ്പുറം: ജില്ലയിൽ പ്രളയക്കെടുതിക്ക് കാരണമായത് ഭാരതപ്പുഴയുടെയും ചാലിയാറിെൻറയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നത്. പ്രളയദിനങ്ങളിൽ പുഴകളിലെ ജലനിരപ്പ് തിട്ടപ്പെടുത്തിയിട്ടില്ല. നിലമ്പൂർ മേഖലയിൽ മാത്രം 27 ഇടങ്ങളിലാണ് ഉരുൾപൊട്ടിയത്.
കുന്തിപ്പുഴ, തൂതപ്പുഴ, കണ്ണാടിപ്പുഴ, കൽപാത്തി തുടങ്ങിയവയാണ് ഭാരതപ്പുഴയുടെ കൈവഴികൾ. കുന്തിപ്പുഴയിൽ ഉരുൾപൊട്ടലുണ്ടായതും കനത്ത മഴയെ തുടർന്ന് മലമ്പുഴ ഡാം തുറന്നുവിട്ടതുമാണ് ഭാരതപ്പുഴ കരകവിഞ്ഞ് തീരങ്ങളിൽ കനത്ത പ്രളയം സൃഷ്ടിച്ചത്.
കുറച്ചുയർന്ന് പയസ്വിനി
കാസർകോട്: സംസ്ഥാനത്തെ 44 പുഴകളിൽ 12 എണ്ണം ഒഴുകുന്ന കാസർകോട് ജില്ലയിലെ ഒരു പുഴയിൽ മാത്രമാണ് ജലനിരപ്പ് ഉയർന്നത്. ചന്ദ്രഗിരി പുഴയുടെ ഭാഗമായ പയസ്വിനിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
