Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ​ല്‍.​ഡി.​എ​ഫ്...

എ​ല്‍.​ഡി.​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന്​ റി​തി​ക ജോ​സ് കെ.​മാ​ണി​യും

text_fields
bookmark_border
rithika jose k mani
cancel
camera_alt

എ​ല്‍.​ഡി.​എ​ഫ് സ​ന്ദേ​ശ​വു​മാ​യി ജോ​സ് കെ.​മാ​ണി​യു​ടെ മ​ക​ള്‍ റി​തി​ക പ്ര​ചാ​ര​ണ​മാ​രം​ഭി​ച്ച​​പ്പോ​ൾ

പാ​ലാ: തു​ട​ര്‍ഭ​ര​ണ​മെ​ന്ന എ​ല്‍.​ഡി.​എ​ഫ് സ​ന്ദേ​ശ​വു​മാ​യി ജോ​സ് കെ. ​മാ​ണി​യു​ടെ മ​ക​ള്‍ റി​തി​ക പ്ര​ചാ​ര​ണ​മാ​രം​ഭി​ച്ചു. വ​നി​ത ദി​ന​ത്തി​ല്‍ മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് റി​തി​ക​യും പ്ര​വ​ര്‍ത്ത​ക​രും ഭ​വ​ന​സ​ന്ദ​ര്‍ശ​നം ന​ട​ത്തി​യ​ത്.

മീ​ന​ച്ചി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​മ​റ്റ​ത്ത് മ​ഡോ​ണ അ​യ​ൽ​ക്കൂ​ട്ട​ത്തി​െൻറ വ​നി​ത ദി​നാ​ഘോ​ഷ​ത്തി​ലും റി​തി​ക പ​ങ്കാ​ളി​യാ​യി. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഷേ​ര്‍ളി ബേ​ബി, ടി​ബി ബി​ജു, ശ്രീ​ല​ത ഹ​രി​ദാ​സ്, ദീ​പ കി​ഴേ​ക്ക​ക്ക​ര എ​ന്നി​വ​രും റി​തി​ക​യോ​ടൊ​പ്പം പ​ങ്കെ​ടു​ത്തു.

ജോ​സ് കെ.​മാ​ണി​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​ണ് എം.​ബി.​എ വി​ദ്യാ​ർ​ഥി​നി കൂ​ടി​യാ​യ റി​തി​ക. ജോ​സി​െൻറ ഭാ​ര്യ നി​ഷ, മ​ക​ൻ കു​ഞ്ഞു​മാ​ണി എ​ന്നി​വ​രും എ​ല്‍.​ഡി.​എ​ഫി​െൻറ പ്ര​ചാ​ര​ണ​ത്തി​ല്‍ സ​ജീ​വ​മാ​യി രം​ഗ​ത്തു​ണ്ട്.

തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം.​പി​യു​ടെ ഭാ​ര്യ ആ​ന്‍ തോ​മ​സും ഇ​വ​രോ​ടൊ​പ്പം പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palaLDFassembly election 2021Rithika Jose K Mani
News Summary - Rithika Jose K Mani for the LDF campaign
Next Story