പ്രളയസാധ്യത: കരുതൽ വേണം; നിലവിലുള്ളത് 2018ലെ സാഹചര്യം
text_fieldsതൃശൂർ: സമാനതകളില്ലാത്ത ദുരന്തങ്ങൾ പെയ്തിറങ്ങിയ 2018ലെ പ്രളയത്തിന് മുമ്പുള്ള സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് വിദഗ്ധർ. നിലവിൽ വേനൽമഴ അവസാനിക്കാൻ ഇനിയും ഒരാഴ്ച കൂടിയുണ്ട്. അതിനിടെ ചുഴലിക്കാറ്റിെൻറ പിൻബലത്തിൽ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത. ഇത് കൂടിയാവുേമ്പാൾ ആശങ്കാജനകമാണ് അവസ്ഥ. 2018ൽ 380 മില്ലിമീറ്റർ മഴ ലഭിക്കേണ്ടിടത്ത് 522 മില്ലിമീറ്റർ വേനൽമഴയാണ് ലഭിച്ചത്. അന്ന് 37 ശതമാനം മാത്രം കൂടുതൽ ലഭിച്ചിട്ടും കേരളം പ്രളയത്തിൽ മുങ്ങി.
നിലവിൽ നദികളും തോടുകളും തണ്ണീർതടങ്ങളുമെല്ലാം ജലസമൃദ്ധമാണ്. ഡാമുകളെല്ലാം നിറഞ്ഞു. അടുത്ത കാലത്തായി ജൂണിൽ ശരാശരി മഴ പെയ്താൽ പോലും പ്രളയസാധ്യത നിഴലിക്കാറുണ്ട്. ഇതിനാൽ മുൻകരുതൽ അത്യാവശ്യമാണ്.
മഴ കൂടുന്നതിനനുസരിച്ച് നടപടികൾ എടുക്കാൻ ശ്രമിച്ചാൽ 2018 ആവർത്തിക്കുമെന്നാണ് കാലാവസ്ഥ വ്യതിയാന ഗവേഷകരുടെ നിലപാട്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലും ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ലഭിച്ച അതിതീവ്രമഴയുടെ പശ്ചാത്തലത്തിൽ ഡാമുകളിെല അധിക ജലമടക്കം ഒഴുക്കിക്കളയേണ്ട സമയം അതിക്രമിച്ചു. ഒരാഴ്ചക്കുള്ളിൽ മാത്രമേ അതിതീവ്ര മഴ പ്രവചിക്കാനാവുമെന്നിരിക്കെ ചുരുങ്ങിയ സമയത്തിനകം ഒന്നും ചെയ്യാനാകാത്ത സാഹചര്യമാണുണ്ടാവുക. നടപടികൾ ഉടൻ സ്വീകരിച്ച് മൺസൂണിനെ വരവേറ്റാൽ ഒരു പരിധിവരെ പ്രശ്നങ്ങൾ ഒഴിവാകും.
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, സോയിൽപൈപ്പിങ് സാധ്യത പ്രദേശങ്ങളിലെ ജനത്തെ മാറ്റിപ്പാർപ്പിക്കുന്നതടക്കമുള്ള നടപടികൾ വേണം.
ദുരന്തം വരുന്നതിന് മുേമ്പ ക്രിയാത്മക നടപടികൾ സ്വീകരിക്കാൻ ദുരന്ത നിവാരണ അതോറിറ്റിക്കാവണം. ശരാശരി മഴപോലും താങ്ങാനാവാത്ത നിലയിലാണ് കേരളമെങ്കിലും ജനവരിയിലും ടൗട്ടെ ചുഴലിക്കാറ്റിലും ലഭിച്ചതിന് സമാനം അതിതീവ്ര മഴ ലഭിച്ചാൽ മഹാപ്രളയത്തിനാവും കാതോർക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.