ഋഷിരാജ് സിങ്ങിന്റെ സൈക്കിൾ കമ്പം കണ്ടറിഞ്ഞ് െഎ.പി.എസ് അസോസിയേഷൻ; സമ്മാനിച്ചത് സൈക്കിൾ
text_fieldsഋഷിരാജ് സിങ് സമ്മാനവുമായി
തിരുവനന്തപുരം: ജയിൽ ഡി.ജി.പി സ്ഥാനത്തുനിന്ന് വിരമിച്ച ഋഷിരാജ് സിങ്ങിന് ഐ.പി.എസ് അസോസിയേഷൻ വക ഉപഹാരം സൈക്കിൾ. ആഴ്ചയിൽ മൂന്നുദിവസം കുറഞ്ഞത് 25 കിലോമീറ്ററാണ് ഋഷിരാജ് സിങ്ങിെൻറ സൈക്ലിങ്.
ഇത് മനസ്സിലാക്കിയാണ് സർവിസിൽനിന്ന് വിരമിച്ച അദ്ദേഹത്തിന് അസോസിയേഷൻ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ആധുനിക സംവിധാനമുള്ള സൈക്കിൾ സമ്മാനിച്ചത്. പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തും ഹെഡ്ക്വാർട്ടേഴ്സ് എ.ഡി.ജി.പി മനോജ് എബ്രഹാമും ചേർന്ന് സൈക്കിൾ സമ്മാനിച്ചു.
ഓൺലൈനായി നടന്ന ചടങ്ങിൽ പ്രസിഡൻറ് ടോമിൻ ജെ. തച്ചങ്കരി അധ്യക്ഷത വഹിച്ചു. മേഘാലയ ഗവർണറും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ ആർ.എൻ. രവി, മുൻ പൊലീസ് മേധാവിമാരായ ഹോർമിസ് തരകൻ, ലോകനാഥ് ബെഹ്റ എന്നിവരും ബി.എസ്. മുഹമ്മദ് യാസിൻ, വേണുഗോപാൽ കെ. നായർ, എ.ഐ.ജി ഹരിശങ്കർ, അരവിന്ദ് സുകുമാരൻ എന്നിവരും സംസാരിച്ചു. സെക്രട്ടറി ഹർഷിത അട്ടല്ലൂരി സ്വാഗതം പറഞ്ഞു.

