'മീശക്കാരൻ' കാക്കി ഉൗരുന്നു; പക്ഷേ, ഇവിടെ കാണും
text_fieldsതിരുവനന്തപുരം: കേരള പൊലീസിലെ 'മീശക്കാരൻ' കാക്കി ഉൗരാനൊരുങ്ങുന്നു. ജയിൽ മേധാവി ഋഷിരാജ് സിങ് 36 വർഷത്തെ സേവനത്തിനുശേഷം ഇൗമാസം 31ന് വിരമിക്കും. പക്ഷേ, കേരളം വിടില്ല.
രാജസ്ഥാൻ സ്വദേശിയായ ഋഷിരാജ് സിങ് കർമം കൊണ്ട് മലയാളിയാണ്. മൊബൈലിൽ വിളിക്കുന്നവർക്ക് കേൾക്കാനാകുന്നത് മലയാളം പാട്ടാണ്. മലയാളം പാട്ടുകളോടും സിനിമകളോടും ഏറെ പ്രിയം. മിക്ക മലയാള സിനിമകളും കാണും. അതിെല നന്മ തിന്മകളെ വിമർശിക്കും. മലയാളം പാട്ടുകൾ പാടുന്നതിനൊപ്പം സീരിയലുകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ സംഗീതവും അഭ്യസിച്ചു. 1985 ബാച്ചുകാരനായ ഋഷിരാജ് സിങ് പൊലീസിൽനിന്ന് വിരമിച്ചാലും കേരളത്തിൽതന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.
അർഹിച്ച പൊലീസ് മേധാവി സ്ഥാനം ലഭിക്കാത്തതിെൻറ പിണക്കമൊന്നും അദ്ദേഹത്തിനില്ല. തന്നെ ഏൽപിച്ച ചുമതലകൾ വളരെ ഭംഗിയായി നിർവഹിച്ചെന്ന ഉറച്ച വിശ്വാസത്തിലാണ് പടിയിറക്കം.

