ഋഷിരാജ് സിങ് അയ്യപ്പജ്യോതിയിൽ പെങ്കടുത്തെന്ന് പ്രചരിപ്പിച്ചയാൾ പിടിയിൽ
text_fieldsതിരുവല്ല: എക്സൈസ് കമീഷണർ ഋഷിരാജ് സിങ് അയ്യപ്പജ്യോതിയിൽ പെങ്കടുത്തുെവന്ന വ്യാജ വാർത്ത ഉണ്ടാക്കി േഫസ്ബുക്കിൽ പ്രചരിപ്പിച്ചയാൾ പൊലീസ് പിടിയിൽ. ഡിസംബർ 26ന് നടന്ന അയ്യപ്പജ്യോതിയിൽ ഋഷിരാജ് സിങ് അണിനിരന്നപ്പോൾ എന്ന തലക്കെേട്ടാടെ വ്യാജവാർത്തയുണ്ടാക്കി േഫസ്ബുക്കിലൂടെ പ്രചരിപ്പിച്ച കായംകുളം കൃഷ്ണപുരം സ്വദേശി ശിവലാൽ ദാമോദരനാണ് (49) തിരുവല്ല പൊലീസ് പിടിയിലായത്.
ഋഷിരാജ് സിങ്ങിെൻറ രൂപസാദൃശ്യമുള്ള ഫോേട്ടാ തിരുവല്ല സ്വദേശി ജയൻ േഫസ്ബുക്ക് വഴി പ്രചരിപ്പിച്ചത് കണ്ടെത്തി അയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജയൻ തെൻറ േഫസ്ബുക്ക് ഫ്രണ്ടായ കൃഷ്ണപുരം സ്വദേശി ശിവലാലിെൻറ പോസ്റ്റാണ് ഷെയർ ചെയ്തത് എന്ന് കണ്ടെത്തിയിരുന്നു.
