Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപമ്പയിൽ...

പമ്പയിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളി

text_fields
bookmark_border
പമ്പയിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളി
cancel

പമ്പ: പമ്പയിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളി. ചൊവ്വാഴ്​ച പമ്പ ഗണപതി ക്ഷേത്രത്തിന്​ മുന്നിലെ ആഞ്​ജനേയ മണ്ഡപത്തിൽ തമ്പടിച്ച സംഘ്​പരിവാറുകാരാണ്​ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചത്​.

ആർ.എസ്​.എസ്​ സംസ്​ഥാന വ്യാപകമായി നടത്തുന്ന അഖണ്ഡ നാമജപത്തി​​​െൻറ ഭാഗമായി ഇവിടെയും പ്രതിഷേധ സ്വരത്തിൽ നാമജപം നടത്തുകയായിരുന്നു. ചൊവ്വാഴ്​ച രാവിലെ 11.30ഒാടെ മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു മുദ്രാവാക്യം വിളി.

‘അറിവില്ലാത്തൊരു മുഖ്യന്​ അറിവും ബോധവും നൽകേണേ, ആചാരങ്ങൾ സംരക്ഷിക്കാൻ കായബലം താ അയ്യപ്പാ’ എന്നിങ്ങനെ മുദ്രാവാക്യമാണ്​ നാമജപത്തി​​​െൻറ മറവിൽ വിളിച്ചത്​. ബി.ജെ.പി നേതാക്കളായ​ എൻ.എൻ. കൃഷ്​ണദാസ്​, എ.എൻ. രാധാകൃഷ്​ണൻ, ഹിന്ദു ​െഎക്യവേദി നേതാവ്​ കെ.പി. ശശികല തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഒരു മണിക്കൂറിലേറെ നീണ്ട നാമജപം.

അയ്യപ്പനാമവും രാമനാമവും വിളിച്ചശേഷം മുഖ്യമന്ത്രിയിലേക്കും രാഷ്​ട്രീയ മുദ്രാവാക്യത്തിലേക്കും തിരിയുകയായിരുന്നു. ഉന്നത പൊലീസ്​ ഉദ്യോഗസ്​ഥരും പൊലീസ്​ സംഘവും ഇവിടെ കാവലുമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newspambaslogans against chief ministerSabarimala NewsPinarayi Vijayan
News Summary - rised slogans against chief minister in pamba -kerala news
Next Story