Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരിവില കുതിക്കുന്നു;...

അരിവില കുതിക്കുന്നു; ഒരാഴ്ചക്കിടെ ശരാശരി നാല് രൂപയുടെ വർധന 

text_fields
bookmark_border
rice
cancel
പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ സം​സ്ഥാ​ന​ത്ത് അ​രി​വി​ല​യി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ​ന. സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ജ​യ, കു​റു​വ, ബോ​ധ​ന തു​ട​ങ്ങി​യ അ​രി​യു​ടെ വി​ല​യി​ൽ കി​ലോ​വി​ന്​ ശ​രാ​ശ​രി മൂ​ന്ന് മു​ത​ൽ അ​ഞ്ച് രൂ​പ​യു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യ​ത്. സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന അ​രി​വി​പ​ണി​യാ​യ പാ​ല​ക്കാ​ട് ചൊ​വ്വാ​ഴ്ച മാ​ത്രം ശ​രാ​ശ​രി ര​ണ്ട് രൂ​പ കൂ​ടി. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ഉ​ൽ​പാ​ദ​നം കു​റ​ഞ്ഞ​തി​നാ​ൽ വി​ല ഇ​നി​യും കൂ​ടു​മെ​ന്നാ​ണ്​ മൊ​ത്ത​വ്യാ​പാ​രി​ക​ൾ പ​റ​യു​ന്ന​ത്. 

പാ​ല​ക്കാ​ട് മൊ​ത്ത​വി​പ​ണി​യി​ൽ ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ 34 രൂ​പ​യാ​യി​രു​ന്ന ജ​യ ഒ​ന്നാം ത​രം മൂ​ന്ന് രൂ​പ വ​ർ​ധി​ച്ച് 37 രൂ​പ​യാ​യി. ചി​ല്ല​റ വ്യാ​പാ​ര മേ​ഖ​ല​യി​ൽ 41-42 രൂ​പ​യാ​ണ് ഒ​ന്നാം ത​രം ജ​യ​യു​ടെ വി​ല. ര​ണ്ടാം ത​രം ജ​യ​യു​ടെ വി​ല​യി​ലും മൂ​ന്ന് രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി. ബോ​ധ​ന അ​രി​യു​ടെ വി​ല​യി​ലും നാ​ല് രൂ​പ​യു​ടെ വ​ർ​ധ​ന​വു​ണ്ടാ​യി. ചൊ​വ്വാ​ഴ്ച മാ​ത്രം ര​ണ്ട് രൂ​പ കൂ​ടി 40 രൂ​പ​ക്കാ​ണ് ചി​ല്ല​റ വി​ൽ​പ​ന. കു​റു​വ​യു​ടെ വി​ല​യും ശ​രാ​ശ​രി മൂ​ന്ന് രൂ​പ വ​ർ​ധി​ച്ച് 40 ക​ട​ന്നു. മൊ​ത്ത​വി​പ​ണി​യി​ൽ ര​ണ്ട് രൂ​പ​യാ​ണ് കു​റു​വ​ക്ക് ചൊ​വ്വാ​ഴ്ച മാ​ത്രം വ​ർ​ധി​ച്ച​ത്. ബ്രാ​ൻ​ഡ​ഡ് അ​രി വി​ല​യി​ലും ആ​നു​പാ​തി​ക​മാ​യ വ​ർ​ധ​ന​വു​ണ്ടാ​യി. എ​ന്നാ​ൽ പൊ​ന്നി, മ​ട്ട തു​ട​ങ്ങി​യ​വ​യു​ടെ വി​ല​യി​ൽ കാ​ര്യ​മാ​യ മാ​റ്റ​മു​ണ്ടാ​യി​ട്ടി​ല്ല. 

സം​സ്ഥാ​ന​ത്തേ​ക്ക് പ്ര​ധാ​ന​മാ​യും ഒ​ഡി​ഷ​യി​ൽ​നി​ന്നാ​ണ് സ​മീ​പ​കാ​ല​ത്ത് അ​രി വ​രു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. ഒ​ഡി​ഷ​യി​ലെ കൊ​യ്​​ത്ത്​ അ​വ​സാ​നി​ക്കാ​റാ​യ​താ​ണ് വി​ല ഉ​യ​രാ​ൻ കാ​ര​ണം. മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ആ​ന്ധ്ര, ബം​ഗാ​ൾ, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് അ​രി വ​ര​വ് കു​റ​ഞ്ഞു. ഫെ​ബ്രു​വ​രി​യോ​ടെ ത​മി​ഴ്നാ​ട്ടി​ൽ കൊ​യ്ത്ത് തു​ട​ങ്ങും. ഈ ​സ​മ​യം വ​രെ അ​രി​വി​ല ഇ​നി​യും വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്ത് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന അ​രി​യു​ടെ വി​ല​യി​ലും കു​റ​വു​ണ്ടാ​കാ​റി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് വ​രു​ന്ന അ​രി​യു​ടെ വി​ല​ക്ക​നു​സ​രി​ച്ചാ​ണ് സം​സ്ഥാ​ന​ത്ത് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന അ​രി​വി​ല നി​ശ്ചി​യി​ക്കു​ക. സം​സ്ഥാ​ന അ​രി വി​പ​ണി​യി​ൽ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​​െൻറ പ​ങ്ക് 10 ശ​ത​മാ​ന​ത്തി​ലും താ​ഴെ​യാ​ണെ​ന്ന് വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hikekerala newsjayamalayalam newsrise pricekuruvabodana
News Summary - rise price hike in kerala
Next Story