Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാല പൊട്ടിച്ച്...

മാല പൊട്ടിച്ച് ഓടുന്നതിനിടെ റിപ്പർ സുരേന്ദ്രനെ നാട്ടുകാർ പിടികൂടി

text_fields
bookmark_border
ripper surendran
cancel
camera_alt

റി​പ്പ​ർ സു​രേ​ന്ദ്ര​നെ പി​ടി​കൂ​ടി​യ​പ്പോ​ൾ

Listen to this Article

ആ​ല​ത്തൂ​ർ: സ്ത്രീ​ക​ളെ ആ​ക്ര​മി​ച്ച് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​രു​ന്ന കു​പ്ര​സി​​ദ്ധ ക്രി​മി​ന​ൽ റി​പ്പ​ർ സു​രേ​ന്ദ്ര​ൻ പി​ടി​യി​ലാ​യി. ആ​ല​ത്തൂ​ർ എ​രി​മ​യൂ​രി​ൽ വീ​ട്ടി​ൽ ക​യ​റി സ്ത്രീ​യെ ആ​ക്ര​മി​ച്ച് ര​ണ്ട​ര പ​വ​ന്‍റെ സ്വ​ർ​ണ​മാ​ല പൊ​ട്ടി​ച്ച് ഓ​ടു​മ്പോ​ൾ നാ​ട്ടു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ആ​ല​ത്തൂ​രി​ൽ താ​മ​സി​ക്കു​ന്ന 60 വ​യ​സ്സു​ള്ള നി​ർ​മ​ല​യു​ടെ വീ​ട്ടി​ൽ ശ​നി​യാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് വീ​ട്ടി​ൽ​നി​ന്ന്​ പു​റ​ത്തു​പോ​യ ഉ​ട​ൻ നി​ർ​മ​ല​യെ ത​ള്ളി​ത്താ​ഴെ​യി​ട്ട്​ മാ​ല പൊ​ട്ടി​ച്ച് ഓ​ടാ​ൻ ശ്ര​മി​ക്ക​വെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ആ​ല​ത്തൂ​ർ പൊ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ നി​ർ​മ​ല​യെ താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ പേ​രി​ൽ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പി​ടി​ച്ചു​പ​റി ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:snatchingRipper Surendran
News Summary - Ripper Surendran was caught while running after chain snatching
Next Story