Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഛായാചിത്രവുമായി റിൻസി...

ഛായാചിത്രവുമായി റിൻസി ഉറക്കെ വിളിച്ചു; അരികിലെത്തി രാഹുൽ ഗാന്ധി

text_fields
bookmark_border
ഛായാചിത്രവുമായി റിൻസി ഉറക്കെ വിളിച്ചു; അരികിലെത്തി രാഹുൽ ഗാന്ധി
cancel

തിരുവമ്പാടി (കോഴിക്കോട്​): രാത്രി ഉറ​ക്കമൊഴിച്ചിരുന്ന്​ രാ​ഹുൽ ഗാന്ധിയുടെ ചിത്രം വരക്കു​​േമ്പാൾ റിൻസിക് ക്​ വലിയ ഉറപ്പൊന്നുമുണ്ടായിരുന്നില്ല, ഈ ചിത്രം അദ്ദേഹം കാണുമെന്ന കാര്യത്തിൽ. പതിനായിരങ്ങൾ ഒരുമിച്ചുകൂടുന്ന പരിപാടിയിൽ താനും ത​​​െൻറ ചിത്രവും കടലിലൊരു തുള്ളിപോലെ അലിഞ്ഞില്ലാതാകാനേ വഴിയുള്ളൂ. എന്നാലും, ചില പ്രതീക്ഷകൾ അങ്ങനെയാണല്ലോ, മുന്നിലുള്ളത്​ എത്ര അസാധ്യ കാര്യമെങ്കിലും അവ നമ്മുടെ ഉറക്കംകളയും. മെഡിക്കൽ പ്രവേശന പരീക്ഷക്ക്​ പഠിക്കുന്ന റിൻസിയുടെ ഉറക്കവും കഴിഞ്ഞദിവസം നഷ്​ടപ്പെട്ടത്​ അങ്ങനെയാണ്​.

വരച്ച്​ ഫ്രെയിം ചെയ്​ത ചി​ത്രവുമായി തിരുവമ്പാടി സേക്രഡ്​ ഹാർട്ട്​ എച്ച്​.എസ്​.എസ്​ മൈതാനത്തിലെ പരിപാടിക്ക്​ വരു​േമ്പാഴും പാതി മനസ്സു തന്നെയായിരുന്നു റിൻസിക്ക്​. പ്രസംഗം കഴിഞ്ഞ്​ മടങ്ങുന്ന രാഹുലിന്​ കാണാനായി ചിത്രം ഉയർത്തിക്കാട്ടി ‘രാഹുൽജി’ എന്ന്​ ഉറക്കെ വിളിച്ചപ്പോഴും വലിയ പ്രതീക്ഷയില്ലായിരുന്നു. എന്നാൽ, വിളികേട്ട രാഹുൽ ഗാന്ധി എസ്​.പി.ജി വിലക്ക്​ വകവെക്കാതെ ജനക്കൂട്ടത്തിനട​ു​േത്തക്ക്​ എത്തി. ബാരിക്കേഡിനടുത്തുനിന്ന്​ ചിത്രം നേരിട്ട്​ വാങ്ങിയ രാഹുൽ ആ കൗമാരക്കാരിയെ അഭിനന്ദിക്കാനും ചേർത്തുപിടിച്ച്​ നന്ദി പറയാനും മടിച്ചില്ല. പ്രിയനേതാവിന്​ ചിത്രം നേരിട്ട്​ സമ്മാനിച്ചതി​​​െൻറ ‘ത്രില്ലി’ലാണ്​ റിൻസിയിപ്പോഴും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsthiruvambadimalayalam news onlineRincyRahul Gandhi
News Summary - Rincy called Rahul gandhi with his picture; rahul came near to her -kerala news
Next Story