Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'സംഘികൾ അണിയിച്ച ഷാൾ...

'സംഘികൾ അണിയിച്ച ഷാൾ പ്രവാചക നിന്ദയുടെത്'-കെ.എൻ.എ ഖാദറിനെതിരെ റിജിൽ മാക്കുറ്റി

text_fields
bookmark_border
rijil makkutti
cancel
Listen to this Article

കണ്ണൂർ: ആർ.എസ്.എസ് പരിപാടിയിൽ പ​ങ്കെടുത്ത മുസ്‍ലിം ലീഗ് നേതാവ് കെ.എൻ.എ ഖാദറിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റിയും. സംഘികൾ അണിയിച്ചുതന്ന ഷാൾ പ്രവാചക നിന്ദ നടത്തി ഇന്ത്യൻ സംസ്കൃതിയെ ലോകത്തിനു മുന്നിൽ അപമാനിച്ചവരുടെതാണെന്ന് താങ്കൾ എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ലയെന്ന് റിജിൽ ചോദിച്ചു. ഫേസ്ബുക് പോസ്റ്റ് വഴിയായിരുന്നു റിജിലിന്റെ വിമർശനം.

കെ.എൻ.എ ഖാദറിന്റെ നടപടി ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ല. സെപ്റ്റിക് ടാങ്കിൽ അത്തറൊഴിച്ചിട്ട് കാര്യമുണ്ടോ കെ.എൻ.എ ഖാദർ സാഹിബേ എന്നും റിജിൽ പരിഹസിച്ചു. കഴിഞ്ഞ ദിവസം കോഴിക്കോട് ചാലപ്പുറത്ത് കേസരിയിൽ നടന്ന ആർ.എസ്.എസ് പരിപാടിയിലാണ് കെ.എൻ.എ ഖാദർ പ​ങ്കെടുത്തത്.

ആർ.എസ്.എസ് നേതാവും പ്രജ്ഞാ പ്രവാഹ് അഖില ഭാരതീയ കാര്യദര്‍ശിയുമായ ജെ. നന്ദകുമാര്‍ പരിപാടിയില്‍ കെ.എൻ.എ ഖാദറിനെ പൊന്നാടയണിയിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rijal MakuttyKNA Qadarleague politics
News Summary - Rijal Makutty against KNA Qadar
Next Story