Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള സമൂഹത്തിന്​...

കേരള സമൂഹത്തിന്​ വലതുപക്ഷ വ്യതിയാനം സംഭവിച്ചു: സി.പി.എം കേന്ദ്ര കമ്മിറ്റി

text_fields
bookmark_border
കേരള സമൂഹത്തിന്​ വലതുപക്ഷ വ്യതിയാനം സംഭവിച്ചു: സി.പി.എം കേന്ദ്ര കമ്മിറ്റി
cancel

തിരുവനന്തപുരം: കേരള സമൂഹത്തിന്​ ഒരു വലതുപക്ഷ വ്യതിയാനം സംഭവിച്ചിട്ടുണ്ടെന്ന്​ സി.പി.എം​ കേന്ദ്ര കമ്മിറ്റി. സംസ്ഥാനത്ത്​ പാർട്ടിയും വർഗ, ബഹുജന സംഘടനകളും സ്വതന്ത്രമായി പ്രവർത്തിക്കണമെന്ന്​ ഭരണ തുടർച്ചയുടെ പശ്​ചാതലത്തിൽ സി.സി നിർദ്ദേശിച്ചു.

വിനാശകരമായ സ്​ത്രീധന മരണം, സ്​ത്രീകൾക്ക്​ എതിരായ അക്രമങ്ങൾ, പിന്തിരിപ്പൻ സാമൂഹ്യ ആചാരങ്ങൾ, അന്ധവിശ്വാസം എന്നിവ സമൂഹത്തിൽ പ്രത്യക്ഷപെടുന്നു​. ഇതിന്​ എതിരെ പോരാടണം. മന്ത്രിമാരും എം.എൽ.എമാരും തദ്ദേശ, സഹകരണ മേഖലയിൽ ഉത്തരവാദിത്തം വഹിക്കുന്നവരുടെ പെരുമാറ്റം ജനങ്ങളുടെ വിശ്വാസം പിടിച്ച്​പറ്റുന്ന തരത്തിലാവണം. അഴിമതി, അഹങ്കാരം, ഉദ്യോഗസ്ഥമേധാവിത്വം എന്നിവ ഒഴിവാക്കണം. വർഗ, ബഹുജന സംഘടനകൾ സർക്കാറി​െൻറ അനുബന്ധ സംഘടനകളായി പ്രവർത്തിക്കരുത്​; ഭരണത്തെ ആശ്രയിക്കുകയും അരുത്​. ഭരണ തുടർച്ച പുതിയ അനുഭവും ഒപ്പം കൂടുതൽ ഉത്തരവാദിത്തവുമാണ്​ ഏൽപ്പിക്കുന്നത്​. നിലവിലെ പ്രതികൂല സാഹചര്യത്തിൽ ഭരണതലത്തിൽ സുസ്ഥിര സാമ്പത്തിക വികസനമാവണം നടപ്പാക്കേണ്ടതെന്നും നിയമസഭാ തെരഞ്ഞെടുപ്പ്​ അവലോകന റിപ്പോർട്ട്​ ഒാർമ്മിപ്പിക്കുന്നു.

അഞ്ച്​ ഘടകങ്ങളാണ്​ എൽ.ഡി.എഫ്​ വിജയം ഉറപ്പാക്കിയതെന്ന്​ റിപ്പോർട്ട്​ പറയുന്നു. ബി.ജെ.പി- ആർ.എസ്​.എസ്​ ആപത്തിന്​ എതിരായ പോരാട്ടം ഉയർത്തികാട്ടിയ കൃത്യമായ രാഷ്​ട്രീയ ലൈനും യു.ഡി.എഫി​െൻറ ബി.ജെ.പിയോട​ുള്ള അവസരവാദപരമായ കൂട്ടുചേരൽ. കെ.സി.എം, എൽ.ജെ.ഡി ചേർത്ത്​ മുന്നണി വിപുലീകരണം. ജന ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്തിയ സർക്കാറി​െൻറ മികച്ച പ്രവർത്തനം. സാമൂഹ്യ സുരക്ഷാ പരിപാടിയുടെ ശരിയായ നടപ്പാക്കൽ. മതസൗഹാർദ്ദത്തിൽ നിന്ന്​ എല്ലാ വിഭാഗം ജനത്തിനും നൽകിയ സംരക്ഷണം. സർക്കാറിന്​ എതിരെ ഭരണവിരുദ്ധ വികാരമില്ല. വികസനത്തിന്​ വേണ്ടിയുള്ള വോട്ടായിരുന്നു ലഭിച്ചത്​. സംഘടന ശക്​തമാക്കാൻ പാർട്ടി അംഗത്വം ഗുണപരമായി മെച്ചപെടുത്തണം. തെരഞ്ഞെടുപ്പ്​ കാലത്ത്​ പാർട്ടിയോട്​ അടുത്ത വലിയ വിഭാഗത്തെ കൂടുതൽ അടുപ്പിക്കണം. മുസ്​ലീം മേഖലയിൽ​ നിന്ന്​ ഉൾപടെ മധ്യവർഗം പുതുതായി പാർട്ടിയിലേക്ക്​ വന്നിട്ടുണ്ട്​. അവരെ പാർട്ടി അംഗങ്ങളാക്കി ആ പ്രദേശങ്ങളിൽ സംഘടന കെട്ടിപടുക്കണം. ക്രൈസ്​തവ സമൂഹത്തിൽ നിന്നും കൂടുതൽ പേരെ പാർട്ടി അംഗങ്ങളാക്കാൻ ശ്രദ്ധവേണം. ഹിന്ദുത്വ ശക്​തികളുടെ രാഷ്​ട്രീയ- പ്രത്യയശാസ്​ത്ര രൂപരേഖയെ കുറിച്ച്​ അംഗങ്ങൾക്ക്​ അവബോധം വർധിപ്പിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CPM central committeeCPM
News Summary - Right-wing shift in Kerala society says cpm central committee
Next Story