Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിവരം സ്വമേധയാ...

വിവരം സ്വമേധയാ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി വിവരാവകാശ കൂട്ടായ്മ

text_fields
bookmark_border
വിവരം സ്വമേധയാ വെളിപ്പെടുത്തണമെന്ന ആവശ്യവുമായി വിവരാവകാശ കൂട്ടായ്മ
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ രേ​ഖ​ക​ളും വി​വ​ര​ങ്ങ​ളും സ്വ​മേ​ധ​യാ വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്ന വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ലെ നാ​ലാം വ​കു​പ്പ്​ ന​ട​പ്പാ​ക്കാ​നു​ള്ള സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​​മെ​ന്ന ആ​വ​ശ്യ​വു​മാ​യി സം​സ്ഥാ​ന​ത്താ​കെ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ.

14 ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി 15,000ത്തോ​ളം പേ​ർ അം​ഗ​ങ്ങ​ളാ​യ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​യാ​ണ്​ പ്ര​ചാ​ര​ണം.

നാ​ലു​ മാ​സ​ത്തി​ന​കം നാ​ലാം വ​കു​പ്പ്​ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ 2005ൽ ​നി​ല​വി​ൽ​വ​ന്ന​ നി​യ​മം നി​ഷ്ക​ർ​ഷി​ച്ചി​രു​ന്നു. എ​ന്നാ​ൽ, 18 വ​ർ​ഷ​മാ​യി​ട്ടും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ൾ ഇ​തി​ൽ പ​രാ​ജ​യ​പ്പെ​ട്ട​താ​യി ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ചീ​ഫ്​ ജ​സ്റ്റി​സ്​ ഉ​ൾ​പ്പെ​ട്ട സു​പ്രീം​കോ​ട​തി ബെ​ഞ്ചി​ന്‍റെ വി​ധി.

എ​ല്ലാ പൊ​തു​അ​ധി​കാ​രി​ക​ളും സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളും അ​വ​ര​വ​രു​ടെ കൈ​വ​ശ​മു​ള്ള മു​ഴു​വ​ൻ രേ​ഖ​യും ഡി​ജി​റ്റ​ൽ രൂ​പ​ത്തി​ൽ സൂ​ക്ഷി​ച്ച്​ ഏ​തൊ​രാ​ൾ​ക്കും എ​പ്പോ​ഴും എ​വി​ടെ​നി​ന്നും ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ൽ പ​ക​ര്‍പ്പ​വ​കാ​ശ​മി​ല്ലാ​തെ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്നാ​ണ്​ ഈ ​വ​കു​പ്പി​ന്‍റെ ഉ​ള്ള​ട​ക്കം.

വി​വ​രാ​വ​കാ​ശ നി​യ​മം മൂ​ന്നാം വ​കു​പ്പ്​ പ്ര​കാ​രം വി​വ​രം ല​ഭി​ക്ക​ൽ എ​ല്ലാ ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രു​ടെ​യും അ​വ​കാ​ശ​മാ​ണ്.

ഇ​തു പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ നാ​ലാം വ​കു​പ്പ്​ നി​ല​വി​ൽ വ​ര​ണ​മെ​ന്ന്​​ വി​ധി​യി​ൽ പ​റ​യു​ന്നു. അ​ടു​ത്തി​ടെ പാ​ർ​ല​മെ​ന്‍റ്​ പാ​സാ​ക്കി​യ ഡേ​റ്റ പ്രൊ​ട്ട​ക്​​ഷ​ൻ ബി​ല്ലി​ലൂ​ടെ വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ന്‍റെ ചി​റ​ക​രി​ഞ്ഞെ​ന്ന ആ​രോ​പ​ണം ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സു​പ്രീം​കോ​ട​തി വി​ധി. ‘സ്വ​കാ​ര്യം’​എ​ന്ന പേ​രി​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​തി​രി​ക്കാ​ൻ അ​ധി​കാ​രി​ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണ്​ ഡേ​റ്റ പ്രൊ​ട്ട​ക്​​ഷ​ൻ ബി​ൽ.

സു​പ്രീം​കോ​ട​തി വി​ധി പൂ​ർ​ണാ​ർ​ഥ​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ്​ ദേ​ശീ​യ വി​വ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള പ്ര​ചാ​ര​ണം.

സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ​വ​ർ ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും മു​ഖ്യ​വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ​ക്കും ക​ത്തു​ന​ൽ​കി.

ആ​ദ്യ​ഘ​ട്ട​മാ​യി കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും ഇ​തി​നു​ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ന​ൽ​കും.

ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും അ​പേ​ക്ഷ​യു​ടെ രൂ​പ​വും ന​ൽ​കേ​ണ്ട വി​ലാ​സ​വും ല​ഭ്യ​മാ​ക്കി​യാ​കും പ്ര​ചാ​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Right to Informationvoluntary disclosure
News Summary - Right to Information Association with demand for voluntary disclosure of information
Next Story