Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴിമതി കേസുകളും വിവരാവകാശ നിയമത്തിന്​ പുറത്ത്​

text_fields
bookmark_border
  • പൊലീസിലെ അഴിമതി പൊതുജനങ്ങൾ അറിയാതിരിക്കാനെന്ന്​ ആക്ഷേപം
അഴിമതി കേസുകളും വിവരാവകാശ നിയമത്തിന്​ പുറത്ത്​
cancel

കോഴിക്കോട്​: മന്ത്രിസഭ തീരുമാനങ്ങൾ വെളി​പ്പെടുത്തേണ്ടതില്ലെന്ന വിവാദ തീരുമാനത്തിന്​ പിന്നാലെ പൊലീസിലെ ആഭ്യന്തര​ അഴിമതിയും വെളിപ്പെടുത്തേണ്ടതില്ലെന്ന വിചിത്ര മറുപടിയുമായി ആഭ്യന്തര വകുപ്പ്​ വിവരാവകാശ നിയമം അട്ടിമറിക്കുന്നു.

സേനക്കുള്ളിലെ അഴിമതി തടയുന്നതിന്​ രൂപവത്​കരിച്ച ഇ​േൻറണൽ വിജിലൻസ്​ ‘കോൺഫിഡൻഷ്യൽ’ വിഭാഗത്തിലായതിനാൽ വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാവില്ലെന്ന്​ രേഖാമൂലം മറുപടി നൽകിയാണ്​ ആഭ്യന്തര വകുപ്പ്​ പൊലീസുമായി ബന്ധ​െപ്പട്ട അഴിമതി മൂടിവെക്കാൻ ശ്രമിക്കുന്നത്​. ക്രൈം എ.ഡി.ജി.പി എസ്​. അനന്തകൃഷ്​ണ​​െൻറ നേതൃത്വത്തിൽ ​െഎ.ജി, ഡി.​െഎ.ജി, രണ്ട്​ എസ്​.പിമാർ, മൂന്ന്​ ഡിവൈ.എസ്​.പിമാർ എന്നിവർ അംഗങ്ങളായി 2009 ഫെബ്രുവരിയിൽ രൂപവത്​കരിച്ച ഇ​േൻറണൽ വിജിലൻസ്​ സെല്ലി​​െന അക്ഷരാർഥത്തിൽ ‘കൂട്ടിലടച്ച തത്ത’യാക്കി. പൊലീസുകാരുടെ കൈക്കൂലി, അഴിമതി തുടങ്ങിയ വിവരങ്ങൾ പൊതുജനങ്ങൾ അറിയാതിരിക്കാനാണ്​ ഇതെന്നാണ്​ ആക്ഷേപം.

സംസ്​ഥാനത്തെ പൊലീസ് സ്‌റ്റേഷനുകൾ, സര്‍ക്കിള്‍ ഓഫിസുകള്‍, സബ് ഡിവിഷന്‍ ഓഫിസുകള്‍, ഡി.ജി.പിയുടെ അധികാരപരിധിയിൽ വരുന്ന പൊലീസ് ഓഫിസുകളിലോ പൊതുസ്ഥലങ്ങളിലോ അഴിമതിയോ പണപ്പിരിവോ നടത്തിയാല്‍ പിടികൂടാനുള്ള അധികാരമാണ്​ സെല്ലിന്​ നൽകിയത്​. കൃത്യനിര്‍വഹണത്തില്‍ അഴിമതി നടക്കുന്നുണ്ടോയെന്ന്​ കണ്ടെത്തുന്നതിന്​ മുന്നറിയിപ്പില്ലാതെ മിന്നൽ പരിശോധന നടത്താം​.

എന്നാല്‍, സെല്‍ രൂപവത്​കരിച്ച്​ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാര്യക്ഷമമായ നടപടി ഇല്ലാത്ത സാഹചര്യത്തിൽ​ എത്ര പരാതി ലഭി​െച്ചന്നും എത്ര പരാതി രജിസ്​റ്റര്‍ ചെയ്തതെന്നും ഏതൊക്കെ പരാതി തീർപ്പാക്കിയെന്നതും ഉള്‍പ്പെടെ 10 ചോദ്യങ്ങളുമായി അങ്ങാടിപ്പുറം തിരൂർക്കാട്​ സ്വദേശി അനിൽ ചെന്ത്രത്തിൽ പൊലീസ് ആസ്ഥാനത്തേക്ക്​ നൽകിയ അപേക്ഷയിലാണ്​ ആഭ്യന്തര വകുപ്പ്​ വിവരാവകാശ നിയമം അട്ടിമറിക്കുന്ന മറുപടി നൽകിയത്​. പൊലീസ്​  ആസ്​ഥാനത്തെ കോൺഫിഡൻഷ്യൽ വിഭാഗമാണ്​ ഇ​േൻറണൽ വിജിലൻസ്​ കൈകാര്യം ചെയ്യുന്നതെന്നും ഇൗ വിഭാഗത്തെ വിവരാവകാശ നിയമത്തി​​െൻറ പരിധിയിൽനിന്ന്​ സർക്കാർ ഒഴിവാക്കിയിട്ടുണ്ടെന്നുമാണ്​ മറുപടി. ഇ​േൻറണൽ വിജിലൻസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ക്രൈം എ.ഡി.ജി.പിയുമായി ബന്ധപ്പെട്ടതായതിനാൽ ലഭ്യമായ വിവരങ്ങൾ നേരിട്ട്​ നൽകാനായി അവിടേക്ക്​ കൈമാറിയിട്ടുണ്ടെന്നും മറുപടിയിൽ പറയുന്നു. പരസ്യമായ നിയമലംഘനത്തിലൂടെ പൊലീസുമായി ബന്ധപ്പെട്ട അഴിമതികൾ മറച്ചുവെക്കാനാണ് ആഭ്യന്തര വകുപ്പ് ശ്രമിക്കുന്നതെന്നും അപ്പീൽ ഫയൽ ചെയ്യുമെന്നും അനിൽ അറിയിച്ചു.

 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - right to information
Next Story