Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറിഫയുടെ മരണം:...

റിഫയുടെ മരണം: ഭർത്താവിന് വീണ്ടും നോട്ടീസ് അയക്കും

text_fields
bookmark_border
റിഫയുടെ മരണം: ഭർത്താവിന് വീണ്ടും നോട്ടീസ് അയക്കും
cancel
Listen to this Article

കാ​ക്കൂ​ർ (കോ​ഴി​ക്കോ​ട്): ​േവ്ലാ​ഗ​ർ റി​ഫ​യു​ടെ മ​ര​ണ​ത്തി​ൽ ഭ​ർ​ത്താ​വ് മെ​ഹ​നാ​സി​ന് പൊ​ലീ​സ് വീ​ണ്ടും നോ​ട്ടീ​സ​യ​ക്കും. ഇ​തു​വ​രെ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു മെ​ഹ​നാ​സി​നോ​ട് ഹാ​ജ​രാ​കാ​ൻ അ​ന്വേ​ഷ​ണ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

എ​ന്നാ​ൽ, പെ​രു​ന്നാ​ൾ ദി​വ​സം വീ​ട്ടി​ൽ​നി​ന്നു പോ​യ​താ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ല​ഭി​ച്ച വി​വ​രം. നി​ല​വി​ൽ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ കു​റ്റ​മാ​ണ് ചു​മ​ത്തി​യ​ത്. എ​ന്നാ​ൽ, ഇ​തു​വ​രെ ചോ​ദ്യം​ചെ​യ്തി​ട്ടി​ല്ല. സു​ഹൃ​ത്ത് ജം​ഷാ​ദി​നെ​യും മ​റ്റു സു​ഹൃ​ത്തു​ക്ക​ളെ​യും മെ​ഹ​നാ​സി​ന്റെ കു​ടും​ബ​ത്തെ​യും ചോ​ദ്യം​ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് റി​ഫ​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ന്ന​ത്. ആ​റു ദി​വ​സം പി​ന്നി​ട്ടി​ട്ടും പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടോ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ൾ രാ​സ​പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ച​തി​ന്റെ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ടോ ല​ഭി​ച്ചി​ട്ടി​ല്ല.

ഈ ​റി​പ്പോ​ർ​ട്ടു​ക​ൾ ല​ഭി​ച്ചാ​ലേ തു​ട​ര​ന്വേ​ഷ​ണം ദു​ബൈ​യി​ലേ​ക്കു​കൂ​ടി വ്യാ​പി​പ്പി​ക്ക​ണോ എ​ന്ന് തീ​രു​മാ​നി​ക്കു​ക​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rifa mehnu
News Summary - Rifa's death: Notice sent to husband again
Next Story