Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പോസ്റ്റുമോർട്ടം കഴിഞ്ഞാൽ സത്യാവസ്ഥ അറിയാം, നിയമനടപടികളുമായി മുന്നോട്ടു പോകും -റിഫയുടെ പിതാവ്

text_fields
bookmark_border
പോസ്റ്റുമോർട്ടം കഴിഞ്ഞാൽ സത്യാവസ്ഥ അറിയാം, നിയമനടപടികളുമായി മുന്നോട്ടു പോകും -റിഫയുടെ പിതാവ്
cancel
Listen to this Article

കാ​ക്കൂ​ർ (കോഴിക്കോട്): നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ വ്ലോഗർ റി​ഫ മെ​ഹ്നു​വി​ന്റെ പിതാവ്. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ സത്യാവസ്ഥ അറിയാമെന്നും മകളെ അറിയുന്നവരുടെ ഭാഗത്തുനിന്നെല്ലാം പിന്തുണ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

ഇന്ന് രാവിലെ വ്ലോഗർ റി​ഫ മെ​ഹ്നു​വി​ന്റെ മൃതദേഹം പാ​വ​ണ്ടൂ​ർ ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽനിന്നും പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തിരുന്നു. രാവിലെ 9.30 ഓടെയാണ് നടപടികൾ ആരംഭിച്ചത്. ഖബറിടത്തിലേക്ക് മാധ്യമ പ്രവർത്തകർക്കോ നാട്ടുകാർക്കോ പ്രവേശനമുണ്ടായിരുന്നില്ല. ബന്ധുക്കളും ജന്മനാടായ കാക്കൂരിലെ നാട്ടുകാരും ഖബർസ്ഥാൻ പരിസരത്തുണ്ടായിരുന്നു.

ദു​ബൈ​യി​ല്‍വെ​ച്ച് റി​ഫ​യു​ടെ പോ​സ്റ്റ്‌​മോ​ര്‍ട്ടം ന​ട​ത്തി​യെ​ന്ന് പ​റ​ഞ്ഞ് റി​ഫ​യു​ടെ ഭ​ര്‍ത്താ​വ് മെ​ഹ്നാ​സും സു​ഹൃ​ത്തു​ക്ക​ളും ക​ബ​ളി​പ്പി​ച്ചെ​ന്ന് കു​ടും​ബം നേ​ര​ത്തേ ആ​രോ​പി​ച്ചി​രു​ന്നു. ഖ​ബ​റ​ട​ക്കാ​ൻ തി​ടു​ക്കം കൂ​ട്ടി​യ​തും കു​ടും​ബ​ത്തി​ന് സം​ശ​യം ജ​നി​പ്പി​ച്ചി​രു​ന്നു. പൊ​ലീ​സി​ല്‍ ന​ല്‍കി​യ പ​രാ​തി​യി​ലും ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​തേ​തു​ട​ര്‍ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്‌​മോ​ര്‍ട്ടം ചെ​യ്യാ​ന്‍ അ​ന്വേ​ഷ​ണ സം​ഘം തീ​രു​മാ​നി​ച്ച​ത്.

മാർച്ച് മൂന്നിനാണ് പാ​വ​ണ്ടൂരിൽ ഖ​ബ​റ​ട​ക്കി​യ​ത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോർട്ടം.

രണ്ട് മാസം മുമ്പാണ് രണ്ടു വയസ്സുള്ള കുഞ്ഞിനെ മാതാപിതാക്കളെ ഏൽപിച്ച് റിഫ ദുബൈയിലേക്ക് മടങ്ങിയത്. ദു​ബൈ​യി​ലെ ഫ്ലാ​റ്റി​ല്‍ റി​ഫ​യെ ഇക്കഴിഞ്ഞ മാ​ര്‍ച്ച് ഒ​ന്നി​ന് രാ​ത്രി​യാ​ണ് മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സംഭവത്തില്‍ മെഹ്നാസിനെതിരെ കാക്കൂര്‍ പൊലീസ് കേസെടുത്തിരുന്നു. യൂട്യൂബിലെ ലൈക്കിന്‍റെയും സബ്ക്രിബ്ഷന്‍റെയും പേരില്‍ മെഹ്‍നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞിരുന്നു. കാക്കൂർ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിട്ടുള്ളത്.

റിഫ മെഹ്നൂസ് എന്ന പേരിലാണ് റിഫ വ്‌ളോഗിങ് ചെയ്തിരുന്നത്. ഫാഷന്‍, വ്യത്യസ്ത ഭക്ഷണങ്ങള്‍, സംസ്‌കാരങ്ങള്‍, ട്രാവലിംഗ് എന്നിവയായിരുന്നു റിഫയുടെ വിഷയങ്ങൾ. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് പോലും സമൂഹമാധ്യമങ്ങളില്‍ റിഫയും ഭര്‍ത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - rifa mehnu's father about postmortem
Next Story