അരിവില താഴോട്ട്
text_fieldsകുഴൽമന്ദം: ഇതരസംസ്ഥാനങ്ങളിൽനിന്ന് യഥേഷ്ടമെത്തുന്നതിനാലും പൊതുവിപണിയിലെ സർക്കാർ ഇടപെടലും മൂലം സംസ്ഥാനത്ത് അരിവില താഴേക്ക്. കേരളത്തിൽ ഉപയോഗിക്കുന്ന പ്രധാന ഇനം അരികൾക്കെല്ലാം കഴിഞ്ഞ നാലുമാസത്തിനിടെ 50 പൈസ മുതൽ നാലുരൂപയുടെ കുറവുണ്ടായതായി വ്യാപാരികൾ പറയുന്നു.
ഇതരസംസ്ഥാനങ്ങളിൽ വിളവെടുപ്പ് പുരോഗമിക്കുന്നതിനാൽ വില ഇനിയും കുറയും. തമിഴ്നാട്, ബംഗാൾ, കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് കുറഞ്ഞ നിരക്കിൽ അരി കേരള വിപണിയിൽ സുലഭമാണ്.
മട്ട ഒന്നാം തരം, രണ്ടാം തരം, ജയ (എം.പി), നാടൻ ജയ, പൊന്നി, റോസ്, പാലക്കാടൻ സി.ഒ, ബോധന തുടങ്ങിയവയാണ് സംസ്ഥാനത്ത് വിൽക്കുന്ന പ്രധാന ഇനങ്ങൾ. മട്ടയരിയുടെ കേരളത്തിലെ വിപണിസാധ്യത മുന്നിൽക്കണ്ട് കർണാടകയിൽ ജ്യോതിനെല്ല് വൻതോതിലാണ് വിളയിറക്കുന്നത്. ഇതോടെ മട്ടയരിക്കും വിലയിടിയും.