Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുൻഗണനേതര വിഭാഗത്തിന്...

മുൻഗണനേതര വിഭാഗത്തിന് അഞ്ച് കിലോ അരി

text_fields
bookmark_border
മുൻഗണനേതര വിഭാഗത്തിന് അഞ്ച് കിലോ അരി
cancel

തി​രു​വ​ന​ന്ത​പു​രം: 45 ല​ക്ഷ​ത്തോ​ളം വ​രു​ന്ന മു​ൻ​ഗ​ണ​നേ​ത​ര വി​ഭാ​ഗ​ത്തി​ന് (നീ​ല, വെ​ള്ള റേ​ഷ​ൻ കാ​ർ​ഡു​കാ​ർ) ഈ ​മാ​സം 15 മു​ത​ൽ കാ​ർ​ഡൊ​ന്നി​ന് അ​ഞ്ച് കി​ലോ അ​രി ന​ൽ​കും. ഒ​രു രൂ​പ മാ​ത്രം ഈ​ടാ​ക്കി​യാ​ണ് അ​രി വി​ത​ര​ണം ചെ​യ്യു​ക. പ്ര​ള​യ​ക്കെ​ടു​തി​യെ​തു​ട​ർ​ന്ന് ഛത്തി​സ്ഗ​ഢ്, ആ​ന്ധ്ര, തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച 5000 മെ​ട്രി​ക് ട​ൺ അ​രി​യാ​ണ് 45,15,521 കു​ടും​ബ​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ന്ന​ത്.

കേ​ന്ദ്രം അ​നു​വ​ദി​ച്ച 89,540 മെ​ട്രി​ക് ട​ൺ അ​രി​കൂ​ടി എ​ഫ്.​സി.​ഐ ഗോ​ഡൗ​ണു​ക​ളി​ലു​ള്ള​തി​നാ​ൽ ഒ​ക്ടോ​ബ​റി​ൽ എ​ല്ലാ കാ​ർ​ഡു​ട​മ​ക​ളു​ടെ​യും വി​ഹി​തം വ​ർ​ധി​പ്പി​ക്കും. 10 കി​ലോ വ​ർ​ധ​ന​യാ​ണ് പ​രി​ഗ​ണ​ന​യി​ൽ. നീ​ല കാ​ർ​ഡു​കാ​ർ​ക്ക് ആ​ളൊ​ന്നി​ന് ര​ണ്ടു​കി​ലോ അ​രി മൂ​ന്നു​രൂ​പ നി​ര​ക്കി​ലും വെ​ള്ള കാ​ർ​ഡു​കാ​ർ​ക്ക് മൂ​ന്നു​കി​ലോ അ​രി 9.90 രൂ​പ​ക്കു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. അ​തേ​സ​മ​യം, കേ​ന്ദ്രം അ​നു​വ​ദി​ച്ച അ​രി സം​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്നി​ല്ലെ​ന്ന വാ​ർ​ത്ത വാ​സ്ത​വ​വി​രു​ദ്ധ​മാ​ണെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ ഓ​ഫി​സ് അ​റി​യി​ച്ചു.

കേ​ന്ദ്രം ന​ൽ​കി​യ അ​ധി​ക അ​രി ശേ​ഖ​രി​ക്കാ​നു​ള്ള സൗ​ക​ര്യം ഗോ​ഡൗ​ണു​ക​ൾ​ക്കി​ല്ലാ​ത്ത​തി​നാ​ൽ പ്ര​തി​മാ​സ വി​ത​ര​ണ​ത്തി​ന്​ എ​ടു​ത്തുെ​വ​ച്ചി​രു​ന്ന അ​രി​യി​ൽ​നി​ന്നാ​ണ് സൗ​ജ​ന്യ അ​രി വി​ത​ര​ണം ചെ​യ്ത​ത്. ഗോ​ഡൗ​ൺ സൗ​ക​ര്യം ല​ഭി​ക്കു​ന്ന​തി​ന​നു​സ​രി​ച്ച് ഏ​റ്റെ​ടു​ത്ത അ​രി പ്ര​തി​മാ​സ കാ​ർ​ഡു​കാ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​മെ​ന്നും ഭ​ക്ഷ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration cardkerala news
News Summary - rice for blue and white ration card holders-kerala news
Next Story