Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുളിച്ച്​ കുട്ടപ്പനായി...

കുളിച്ച്​ കുട്ടപ്പനായി കൊച്ചി മെട്രോ; തിങ്കളാഴ്​ച മുതൽ ഓടിത്തുടങ്ങും

text_fields
bookmark_border
കുളിച്ച്​ കുട്ടപ്പനായി കൊച്ചി മെട്രോ; തിങ്കളാഴ്​ച മുതൽ ഓടിത്തുടങ്ങും
cancel
camera_alt

മുട്ടം ​മെട്രോ യാർഡിൽ കോച്ചുകൾ​ അണുവിമുക്തമാക്കുന്നു  (ചിത്രം- പി. അഭിജിത്ത്​)

കൊച്ചി: നാലാംഘട്ട അൺലോക്ക്​ പ്രക്രിയയുടെ ഭാഗമായി കൊച്ചി മെട്രോ സർവിസ്​ തിങ്കളാഴ്​ച മുതൽ പുനരാരംഭിക്കുകയാണ്​. കോവിഡ്​ മാനദണ്ഡങ്ങളും സുരക്ഷ മുൻകരുതലുകളുടെയും അടിസ്​ഥാനത്തിൽ മെട്രോ വീണ്ടും ഓടിത്തുടങ്ങു​േമ്പാൾ സമയക്രമത്തിൽ മാറ്റം വരുത്തിയിരിക്കുകയാണ്​ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്​ (കെ.എം.ആർ.എൽ).

സർവിസ്​ പുനരാരംഭിക്കുന്ന ആദ്യ രണ്ട്​ ദിവസങ്ങളിൽ രാവിലെ ഏഴുമുതൽ ഒരുമണി വരെയും ഉച്ചക്ക്​ രണ്ട്​ മണി മുതൽ രാ​ത്രി എട്ടുമണി വരെയുമാണ്​ സർവിസ്. നാലു മണിക്കൂർ ഇടവിട്ട്​ ട്രെയിൻ അണു വിമുക്തമാക്കും. ഒന്നിടവിട്ട സീറ്റുകളിലാണ്​ യാത്രക്കാരെ ഇരുത്തുക. 900 പേർക്ക്​ യാത്രയൊരുക്കാൻ ശേഷിയുള്ള മെട്രോയിൽ നിയന്ത്രണങ്ങൾ വരുന്നതോടെ 75 പേർക്ക്​ മാത്രമാകും യാത്ര ചെയ്യാൻ സാധിക്കുക.

26 ഡിഗ്രി സെൽഷ്യസ്​ ആയിരിക്കും കോച്ചിനകത്തെ താപനില. മാർച്ച്​ 23ന്​ സർവിസ്​ നിർത്തിയ ശേഷം ഇതുവരെ ആരെയും അകത്തു കയറ്റിയിട്ടില്ല. മെട്രോ സർവിസ്​ ഇല്ലാതിരുന്ന കാലത്ത്​ പോലും ആഴ്​ചയിൽ രണ്ടുതവണ അണു നശീകരണം നടത്തിയിരുന്നു.

മെട്രോ ട്രെയിനുകളിലും സ്റ്റേഷനുകളിലെയും കോവിഡ് പ്രതിരോധം എങ്ങനെ ആയിരിക്കുമെന്ന് വിശദീകരിച്ച് കൊച്ചി മെട്രോ ഒരുക്കിയ ഹ്രസ്വചിത്രം ഫേസ്​ബുക്കിലൂടെ പങ്കുവെച്ചു. ചലച്ചിത്ര താരം വിനയ്​ ഫോർട്ടാണ്​ 2.39 മിനിറ്റ്​ ദൈർഘ്യമുള്ള ചിത്രത്തിൽ കാര്യങ്ങൾ വിശദീകരിച്ച്​ അഭിനയിച്ചിരിക്കുന്നത്​.

തിരക്കിനനുസരിച്ചാകും സർവിസുകൾ പൂർവസ്​ഥിതിയിലാക്കുക. സെ​പ്റ്റം​ബ​ർ ഒ​മ്പ​ത് മു​ത​ൽ 10 മി​നി​റ്റ്​ ഇ​ട​വേ​ള​യി​ൽ രാ​വി​ലെ ഏ​ഴ് മു​ത​ൽ 12 വ​രെ​യും ര​ണ്ട് മു​ത​ൽ ഒ​മ്പ​ത് വ​രെ​യു​മാ​ണ്​ സ​ർ​വി​സ്. 12 മ​ണി മു​ത​ൽ ര​ണ്ട് വ​രെ ഓ​രോ 20 മി​നി​റ്റി​ലും ട്രെ​യി​നു​ക​ൾ ഓ​ടും.

ഞാ​യ​റാ​ഴ്ച​ക​ളി​ൽ രാ​വി​ലെ എ​ട്ടി​ന്​ യാ​ത്ര ആ​രം​ഭി​ക്കും. അവസാന ട്രെയിൻ ആലുവ, തൈക്കുടം സ്​റ്റേഷനുകളിൽ നിന്നും ഒമ്പത്​ മണിക്ക്​ പുറപ്പെടും. ഞായറാഴ്​ച എട്ട്​ മണിക്കാണ്​ സർവിസ്​ ആരംഭിക്കുക. ​ ട്രെയിനിനുള്ളിലെ വായുസഞ്ചാരം മെച്ചപ്പെടുത്താനും ആളുകൾക്ക്​ സുഗമമായി കയറാനും ഇറങ്ങാനും സൗകര്യം ഒരുക്കുന്നതിനായി ഓരോ സ്​റ്റേഷനുകളിൽ 20 സെക്കൻഡ്​ സമയം വാതിൽ തുറന്നിടും.

യാ​ത്ര​ക്കാ​ർ​ക്ക് ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​കു​ന്ന രീ​തി​യി​ലാ​കും സേ​വ​ന​മൊ​രു​ക്കു​ക​യെ​ന്ന് കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ അ​ൽ​കേ​ഷ് കു​മാ​ർ ശ​ർ​മ പ​റ​ഞ്ഞു. ട്രെ​യി​നു​ക​ൾ വൃ​ത്തി​യോ​ടെ സൂ​ക്ഷി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

പ്ലാറ്റ്​ഫോമുകൾ, കൗണ്ടറുകൾ, പ്ലാറ്റ്​ഫോം കസേരകൾ, എലിവേറ്റർ ബട്ടൺ, എസ്​കലേറ്റർ എന്നിവയും കൃത്യമായ ഇടവേളകളിൽ അണുവിമുക്തമാക്കും. ഇതോടൊപ്പം കൊച്ചി വൺ കാർഡിൻെറ കാലാവധി ദീർഘിപ്പിച്ചു. സർവിസ്​ നിർത്തിയ സമയം​ കാർഡിൽ അവശേഷിച്ചിരുന്ന തുക വരും ദിവസങ്ങളിൽ ഉപയോഗപ്പെടുത്താൻ സാധിക്കും.

Show Full Article
TAGS:kochi metro unlock 4 covid 19 
Next Story