അംഗൻവാടികളിലെ പരിഷ്കരിച്ച മെനു സെപ്റ്റംബർ എട്ടുമുതൽ
text_fieldsതിരുവനന്തപുരം: അംഗൻവാടികളിലെ പരിഷ്കരിച്ച മാതൃക ഭക്ഷണ മെനു സെപ്റ്റംബർ എട്ടുമുതൽ നടപ്പാക്കുമെന്ന് വനിത ശിശുവികസന ഡയറക്ടർ. ഇതിന്റെ ഭാഗമായി ഓരോ ജില്ലയിൽനിന്നും ശിശുവികസന പദ്ധതി ഓഫിസർമാരും സൂപ്പർവൈസർമാരുമടങ്ങുന്ന നാലുവീതം ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി 56 പേർക്ക് മൂന്നുദിവസത്തെ സംസ്ഥാനതല പരിശീലനം സംഘടിപ്പിച്ചു.
സംസ്ഥാന തലത്തിൽ പരിശീലനം ലഭ്യമായവർ ജില്ലകളിലെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളും ഹോം സയൻസ് സ്ഥാപനങ്ങളുമായി ചേർന്ന് ജില്ല തല പരിശീലനം നൽകും. തുടർന്ന് ഇവർ സെക്ടർ, സബ് സെക്ടർ തലത്തിൽ 66240 അംഗൻവാടി പ്രവർത്തകർക്കും പരിശീലനം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

