ശബരിമല യുവതീ പ്രവേശം; പുനഃപരിശോധനാ ഹരജികൾ ഏഴ് വർഷത്തിന് ശേഷം ഇന്ന് സുപ്രീം കോടതിയിൽ
text_fieldsന്യൂഡൽഹി: ശബരിമലയിൽ പ്രായ ഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കുന്നത് സംബന്ധിച്ച പുനഃഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.ചീഫ് ജസ്റ്റിസ് അടങ്ങുന്ന മൂന്നംഗ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. 2018 സെപ്റ്റംബർ 28നാണ് യുവതീ പ്രവേശനം അനുവദിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്.
മതാചാരങ്ങൾ ഉൾപ്പെടെ 60ലേറെ ഹരജികൾ കോടതി പരിഗണിക്കും. അന്യമതസ്ഥരെ വിവാഹം കഴിച്ച പാഴ്സി സ്ത്രീകളുടെ ക്ഷേത്ര പ്രവേശം, ഷിയാ മുസ്ലിങ്ങളിലെ ദാവൂദി ബോറ വിഭാഗത്തിൽപ്പെട്ട പെൺ കുട്ടികളിലെ ചേലാ കർമം എന്നിവയിലെ പൊതു നിയമ പ്രശ്നങ്ങൾ തുടങ്ങിയവ ഒമ്പതംഗ ബെഞ്ചിന് പരിഗണിക്കും.
തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ സർക്കാറിന് ഹരജികൾ നിർണായകമാകും. വിഷയത്തിൽ നിലപാട് പറയേണ്ടിടത്ത് പറയുമെന്നാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍റെ മറുപടി. ഇനി സർക്കാറിന്‍റെ നിലപാട് എന്തായിരിക്കുമെന്നാണ് അറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

