Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം അമരമ്പലത്ത് പ്രകമ്പനം, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോ​ഗസ്ഥർ

text_fields
bookmark_border
മലപ്പുറം അമരമ്പലത്ത് പ്രകമ്പനം, ചെറിയൊരു പ്രകമ്പനം മാത്രമാണെന്നാണ് റവന്യൂ ഉദ്യോ​ഗസ്ഥർ
cancel

മലപ്പുറം: മലപ്പുറം അമരമ്പലത്ത് പ്രകമ്പനം അനുഭവപ്പെട്ടതായി പ്രദേശവാസികൾ. എന്നാൽ റവന്യൂ ഉദ്യോ​ഗസ്ഥരുടെ അഭിപ്രായത്തിൽ ഇവിടെയുണ്ടായത് ഭൂമികുലുക്കമല്ല. സംഭവത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി. രാവിലെ 10.45ഓടെയാണ് സംഭവം. അമരമ്പലം പൂക്കോട്ടുംപാടത്ത് 15ം വാർഡിലാണ് ചെറിയ രീതിയിൽ പ്രകമ്പനം ഉണ്ടായത്.

ഇടിമുഴക്കം പോലെ ശബ്ദമുണ്ടാകുകയും ചെറിയ തരിപ്പും അനുഭവപ്പെട്ടെന്നാണ് നാട്ടുകാർ പറയുന്നത്. ശബ്ദമുണ്ടായ സ്ഥലത്ത് പൊലീസ് എത്തി പരിശോധന നടത്തി. അപകടങ്ങളോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. സംഭവ സ്ഥലത്ത് വിശദമായ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Revenue officials say that the vibration in Amarambalam in Malappuram is only a small vibration
Next Story